MollywoodLatest NewsEntertainment

ഞങ്ങള്‍ രണ്ട് കാര്യങ്ങളില്‍ വിശ്വസിക്കുന്നു- സത്യത്തിലും കര്‍മ്മത്തിലും, നടി അഹാന

' വ്യക്തമായ തെളിവുകളില്ലാത്ത, അടിസ്ഥാനമില്ലാത്ത ഒരു കെട്ട് നുണകളെ കുറിച്ച്‌ എനിക്കോ കുടുംബത്തിനോ ഒന്നും പറയാനില്ല'

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അഹാന കൃഷ്ണ. ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന വീഡിയോക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരണവുമായി താരം വീണ്ടും. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഒരു വശം മാത്രം പറയുന്ന കഥകളും വ്യാപകമായി പ്രചരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത ഒരു കെട്ട് നുണകളെ കുറിച്ച്‌ എനിക്കോ എന്‍റെ കുടുംബത്തിനോ ഒന്നും തന്നെ പറയാനില്ലെന്നു താരം കുറിക്കുന്നു

അഹാന കൃഷ്ണയുടെ ഫേസ്ബുക്ക് കുറിപ്പ്

ഈ ഫേസ്ബുക്ക് പോസ്റ്റിന് മുന്‍ പോസ്റ്റുമായി യാതൊരു ബന്ധവുമില്ല. ഇത് ഇപ്പോള്‍ നടക്കുന്ന മറ്റൊരു അപമാനകരമായ സംഭവത്തെ ചുറ്റിപറ്റിയാണ്. ദയവ് ചെയ്ത് രണ്ടും കൂട്ടിചേര്‍ക്കരുത്.

അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള വ്യക്തമായ തെളിവുകളില്ലാത്ത ആരോപണങ്ങളും ഒരു വശം മാത്രം പറയുന്ന കഥകളും വ്യാപകമായി പ്രചരിക്കുകയാണ്. അടിസ്ഥാനമില്ലാത്ത ഒരു കെട്ട് നുണകളെ കുറിച്ച്‌ എനിക്കോ എന്‍റെ കുടുംബത്തിനോ ഒന്നും തന്നെ പറയാനില്ല. ഒരു കാര്യം എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്, നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യം ആര്‍ക്കും ഒരു മൊബൈല്‍ ഫോണിന് പിറകില്‍ നിന്ന് ചെയ്യാവുന്നതേയുള്ളു. അതില്‍ വലിയ കാര്യമാേ വസ്തുതയോ ഇല്ല. ഇത് പറയാന്‍ ആഗ്രഹിക്കുന്നവര്‍, പ്രചരിപ്പിക്കുന്നവര്‍, നുണകള്‍ വിശ്വസിക്കുന്നവര്‍ ഇനിയും ഇതെല്ലാം തുടര്‍ന്നു കൊണ്ടിരിക്കും. ഞങ്ങള്‍ രണ്ട് കാര്യങ്ങളില്‍ വിശ്വസിക്കുന്നു- സത്യത്തിലും കര്‍മ്മത്തിലും. നിശബ്ദമായി, പക്ഷേ സത്യമായി, ഇത് രണ്ടും അവരുടെ ജോലി ചെയ്യും.

ഇത് മറ്റൊരാള്‍ക്കാേ, കുടുംബത്തിനോ സംഭവിക്കുന്നത് കൊണ്ട് മാത്രം ഇക്കാര്യങ്ങളെല്ലാം ആസ്വദിക്കുകയും തമാശയായും കാണുന്നവരോട് ഒന്നേ പറയാനുള്ളു. ഇത് പോലൊന്ന് നിങ്ങളുടെ കുടുംബത്തിന് സംഭവിക്കുമ്ബോള്‍ നിങ്ങള്‍ തിരിച്ചറിയും എത്രത്തോളം വെറുപ്പുളവാക്കുന്നവരാണ് ചില മനുഷ്യരെന്ന്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

പിന്നെ ഒരു കാര്യം കൂടി ദയവ് ചെയ്ത് ഓര്‍മ്മിക്കണം, നിങ്ങളും സ്ക്കൂളിലും കോളേജിലും പോയിരിക്കും….പലര്‍ക്കും പല അതിശയോക്തിയും അടിസ്ഥാനമില്ലാത്ത കഥകളും നിങ്ങളെക്കുറിച്ച്‌ പ്രചരിപ്പിക്കാം. ശ്രദ്ധയാകര്‍ഷിക്കാനുള്ള ശരിയായ സമയം ലഭിക്കുന്ന നേരം, ഒരു മൊബൈല്‍ സ്ക്രീനിന് പിന്നില്‍ മറഞ്ഞിരുന്ന്, നിങ്ങളുടെ ശത്രു ഒരു പക്ഷേ നിങ്ങളുടെ വളരെ അടുത്ത് തന്നെ ഉണ്ടായിരിക്കും.

ഗംഭീരം എന്ന് തോന്നുന്ന ഒന്നും നിര്‍മിക്കപ്പെട്ടത് വിദ്വേഷം കൊണ്ടല്ലെന്ന് ദയവ് ചെയ്ത് ഓര്‍മ്മിക്കണം. കനപ്പെട്ട ഒന്നുമില്ലാത്ത വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രമുള്ള പ്രൊഫൈലുകള്‍ കൊണ്ട് അഭിമാനകരമായി ഒന്നും തന്നെ ഇല്ലായെന്ന് മനസ്സിലാക്കണം. ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button