Latest NewsNewsIndiaInternational

ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ ,തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രക്കുകൾ കൈമാറി

ചരിത്രപരമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും

ബംഗ്ലാദേശുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ദൃഢമാക്കി ഇന്ത്യ. തീവണ്ടി എന്‍ജിനുകള്‍ക്ക് പിന്നാലെ ചരക്കു ഗതാഗതം സുഖമമാക്കാന്‍ ട്രുക്കള്‍ കൈമാറി. 51 ടാറ്റാ ഏസ് ട്രക്കുകളാണ് ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയത്.സാമ്പത്തിക രംഗത്തെ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ട്രക്കുകള്‍ കൈമാറിയ വിവരം ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് അറിയിച്ചത്. ചരിത്രപരമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വേ ഓട്ടോ മൊബൈല്‍ ചരക്കുകള്‍ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കുന്നത്. ചരക്ക് ഗതാഗതം സുഖമമാക്കാനായി ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ നിന്നും അയച്ച 51 ടാറ്റ ഏസ് ട്രക്കുകള്‍ 1,407 കിലോ മീറ്റര്‍ പിന്നിട്ട് ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നു- ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ട്വിറ്ററില്‍ കുറിച്ചു.

കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ മുന്‍പില്‍ തന്നെ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തേക്ക് ട്രക്കുകള്‍ കയറ്റുമതി ചെയ്തിരിക്കുന്നത്. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനായി 10 ബ്രോഡ് ഗേജ് പാതകള്‍ക്കായുള്ള തീവണ്ടി എന്‍ജിനുകളാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് ഇന്ത്യ കൈമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button