Latest NewsNewsIndiaInternational

ഇന്ത്യയ്ക്കുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരുന്ന അല്‍ ദഫ്രയ്ക്ക് സമീപം ഇറാന്റെ മിസൈല്‍ പരിശീലനം

ദുബായ്, ഇന്ത്യയ്ക്കുള്ള റഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍ത്തിയിരുന്ന അല്‍ ദഫ്രയ്ക്ക് സമീപം ഇറാന്റെ മിസൈലുകള്‍ പതിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ റെവല്യൂഷണറി സേന നടത്തിയ പരിശീലനത്തിനിടെയാണ് മിസൈലുകള്‍ ഫ്രഞ്ച് നാവികതാവളത്തിന് സമീപം വീണത്.ചൊവ്വാഴ്ച രാത്രിയിലാണ് ഇന്ത്യയ്ക്കായുള്ള അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും യു.എ.ഇയിലെ അല്‍ ദഫ്ര ഫ്രഞ്ച് വ്യോമത്താവളത്തിലെത്തിയത്.

ഇറാന്റെ മിസൈല്‍ പരീക്ഷണം നടന്നിരിക്കുന്നതും അന്ന് രാത്രിയാണ്. അബുദാബിയില്‍ നിന്നും ഒരു മണിക്കൂറാണ് അല്‍ ദഫ്രയിലേയ്ക്കുള്ള ദൂരം.അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മിസൈലുകളുടെ ദിശമനസ്സിലാക്കി നിമിഷങ്ങള്‍ക്കുള്ളില്‍ വിവരം അല്‍ ദഫ്രയിലും ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തിലും അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമത്താവളത്തിനടുത്തുള്ള കടലിലാണ് മിസൈലുകള്‍ പതിച്ചത്.

shortlink

Post Your Comments


Back to top button