Latest NewsIndiaNewsInternational

സാമ്പത്തിക തട്ടിപ്പ് കേസില്‍ മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രിക്ക് 12 വര്‍ഷം തടവ്

പുറമെ 368 കോടിയോളം രൂപ പിഴയും കോടതി വിധിച്ചു

സാമ്പത്തിക തട്ടിപ്പ് കേസിൽ മലേഷ്യയുടെ മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന് ജയില്‍ ശിക്ഷ വിധിച്ച് കോലാലംപൂര്‍ ഹൈക്കോടതി. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇദ്ദേഹത്തിന് വിധിച്ചത്. 1 മലേഷ്യ ഡവലപ്‌മെന്റ് ബെര്‍ഹഡ് എന്ന നിക്ഷേപ നിധിയില്‍ നിന്ന് 100 കോടിയിലേറെ ഡോളര്‍ തട്ടിയെടുത്ത കേസിലാണ് ഇദ്ദേഹത്തിന് 12 വര്‍ഷത്തെ ശിക്ഷ ഹൈക്കോടതി വിധിച്ചത്. ഇതിന് പുറമെ 368 കോടിയോളം രൂപ പിഴയും കോടതി വിധിച്ചു.

നജീബിനെതിരെയുള്ള 5 അഴിമതിക്കേസുകളില്‍ ആദ്യത്തേതിലാണ് കോടതി വിധി പറഞ്ഞത്. മറ്റുക്കേസുകള്‍ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നജീബിന്റെ മലായ് പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ മലേഷ്യ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ വിധി അട്ടിമറിക്കപ്പെടുമോ എന്ന സംശയമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത് മലേഷ്യയില്‍ അവിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് നജീബ്.

തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി നജീബ് തന്നെ ആരംഭിച്ച നിക്ഷേപനിധി അദ്ദേഹവും കൂട്ടാളികളും കൊള്ളയടിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് 2 വര്‍ഷം മുമ്പ് നജീബിന് അധികാരം നഷ്ടമാകാന്‍ കാരണം.

shortlink

Post Your Comments


Back to top button