COVID 19KeralaLatest NewsNews

പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുന്നു; ഏഴ് പൊലീസുകാർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ടയിൽ കോവിഡ് ആശങ്ക വർധിക്കുകയാണ്. മലയാലപ്പുഴ സ്റ്റേഷനിലെ  ഏഴ് പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ജില്ലയിൽ നാല് വാർഡുകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. തിരുവല്ലയിൽ 3 വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ തുടരുക. കുമ്പഴ മേഖലയിൽ ഉറവിടം വ്യക്തമല്ലാത്തവരും സമ്പർക്ക കേസുകളും വർധിച്ചതിനെ തുടർന്ന് കൊവിഡ് അതിവ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 20 ദിവസമായി അവശ്യ മേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു. പൊതുഗതാഗതം നിർത്തിവച്ചു. ഇന്നുമുതൽ 13,14,21, 25 വാർഡുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാർഡുകൾ നിയന്ത്രിത മേഖലയായി തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button