Latest NewsIndia

മധ്യപ്രദേശിലെ ജഡ്ജിയുടെയും മകന്റെയും ദുരൂഹ മരണം: ഒരു സ്ത്രീ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങൾ

ജൂലൈ 27നാണ് ജഡ്ജിയും മകനും വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ തയ്യാറാക്കിയ ഭക്ഷണം കഴിച്ച ശേഷം മരിച്ചത്.

ബെതുര്‍: മധ്യപ്രദേശില്‍ അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ബെതുല്‍ പോലിസ് ആറ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. എഡിജെ മഹേന്ദ്ര കുമാര്‍ ത്രിപാഠിയുടെയും മകന്റെയും ഭക്ഷ്യവിഷബാധയേറ്റുള്ള മരണം അന്വേഷിക്കുന്ന ബെതുല്‍ എസ്പി സിമല പ്രസാദാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്. ജൂലൈ 27നാണ് ജഡ്ജിയും മകനും വീട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ ഭാര്യ തയ്യാറാക്കിയ ഭക്ഷണം കഴിച്ച ശേഷം മരിച്ചത്.

മകന്‍ ആശുപത്രിയിലേക്ക് പോകും വഴിയും ജഡ്ജി ആശുപത്രിയില്‍ വച്ചും മരിച്ചു. ജൂലൈ 21നാണ് ഇരുവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായത്. ആദ്യം തൊട്ടടുത്ത ഡോക്ടറെ കാണിച്ച്‌ മരുന്നു നല്‍കി. കുറച്ചുദിവസത്തിനു ശേഷം ആരോഗ്യം നശിച്ചു. ജഡ്ജിയ്ക്ക് ശരീരം തളര്‍ന്നു, ദിവസങ്ങള്‍ക്കു ശേഷം മരിച്ചു. മകന്‍ തുടര്‍ചികില്‍സ ലഭ്യമാവും മുമ്പ് മരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട സന്ധ്യ എന്ന സ്ത്രീ വിഷം കലര്‍ത്തിയ ഗോതമ്പ് മാവ് രോഗപീഡകളും കുടുംബപ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉപകരിക്കുമെന്ന വ്യാജേന നല്‍കിയാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

ക്ഷേത്രഫണ്ട് സിപിഎം ലോക്കല്‍ കമ്മിറ്റിയിലേക്ക് വകമാറ്റിയെന്ന് ആരോപണം , ചോദ്യം ചെയ്തവർക്ക് ഭീഷണി

കൊല്ലപ്പെട്ട ജഡ്ജി, സന്ധ്യയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി കാര്യമായി സാമ്പത്തിക സഹായം ചെയ്തിരുന്നു. ഈ അടുത്ത കാലത്ത് അദ്ദേഹമത് തിരിച്ചുചോദിച്ചു. അതിനെ തുടര്‍ന്നാണ് സന്ധ്യ ആറ് പേരുടെ സഹായത്തോടെ കൊലപാതകം നടത്തിയത്. കൊലനടക്കുന്നതിനും രണ്ട് ദിവസം മുമ്പ് സന്ധ്യ സ്ഥലത്തെത്തിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ആറ് പേര്‍ക്കെതിരെയും 302, 307 വകുപ്പനുസരിച്ച്‌ പോലിസ് കേസെടുത്തു. മാവില്‍ കലര്‍ത്തിയ വിഷം ഏതാണെന്ന് കണ്ടെത്തിയിട്ടില്ല. പരിശോധന റിപോര്‍ട്ട് വന്ന ശേഷം മാത്രമേ അതറിയൂ.

shortlink

Post Your Comments


Back to top button