Latest NewsNewsIndia

നാലര കിലോ സ്വര്‍ണം, 600കിലോയലധികം വെള്ളി, 11 ടിവി, 110 റഫ്രിജറേറ്ററുകള്‍, പതിനായിരത്തിലധികം സാരികള്‍ ; ജയലളിതയുടെ വേദനിലയത്തിലെ സ്വത്തിന്റെ കണക്കുകള്‍ പുറത്ത് വിട്ട് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പോലെ തന്നെ അമ്പരപ്പിക്കുന്നതാണ് അവരുടെ വസതിയായിരുന്ന വേദനിലയം. വേദനിലയം സ്മാരകമാക്കി മാറ്റുന്നതിനുള്ള നടപടികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇതിനു മുന്നോടിയായി ഇവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കളുടെ കണക്കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തു. ഏവരെയും അമ്പരിപ്പിക്കുന്നതാണ് സര്‍ക്കാര്‍ പുറത്തുവിട്ട നീണ്ട പട്ടിക.

1967 ല്‍ ജയലളിതയുടെ അമ്മ സന്ധ്യ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണ് പോയസ് ഗാര്‍ഡനിലെ വേദനിലയം. ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമെന്ന് വിശേഷിപ്പിച്ച് അമ്മ വേദവല്ലിയോടുള്ള സ്‌നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. 24,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് വേദനിലയം. ഈ വസ്തുവിന് നിലവില്‍ ഏകദേശം 100 കോടി രൂപ വിലമതിക്കും. എന്നാല്‍, ഇതിന്റെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് ജയലളിതയുടെ മരണത്തിന് ശേഷം തര്‍ക്കം ഉടലെടുത്തിരുന്നു.

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളും ജയലളിതയുടെ തോഴി ആയിരുന്ന ശശികലയും തമ്മിലായിരുന്നു തര്‍ക്കം ഉടലെടുത്തത്. ഇതിനിടയിലാണ് ജയലളിതയുടെ വസതി ഏറ്റെടുത്ത് ജയ സ്മാരകമാക്കുമെന്ന് 2017ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സഹോദരന്റെ മക്കളായ ദീപയ്ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കി വേദനിലയം പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തു. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള ചര്‍ച്ച സജീവമാണ്.

വേദനിലയത്തിലെ ജംഗമസ്വത്തുക്കളുടെ കണക്ക് താഴെ കാണുന്ന വിധമാണ്.

സ്വര്‍ണം (14 ഇനങ്ങള്‍) – 4 കിലോഗ്രാമും 372 ഗ്രാമും

വെള്ളി (867 ഇനങ്ങള്‍) – 601 കിലോഗ്രാമും 424 ഗ്രാമും

വെള്ളി സാധനങ്ങള്‍ (ചെറിയ പാത്രങ്ങള്‍) – 162 എണ്ണം

ടെലിവിഷനുകള്‍ – 11

റെഫ്രിജറേറ്ററുകള്‍ – 10

എയര്‍ കണ്ടീഷണറുകള്‍ – 38

ഗൃഹോപകരണങ്ങള്‍ (കിച്ചണ്‍ റാക്കുകള്‍ ഒഴിച്ചുള്ളവ) – 556

അടുക്കള പാത്രങ്ങള്‍ – 6514

കിച്ചണ്‍ റാക്കുകളും ഗൃഹോപകരണങ്ങളും – 12

കത്തി, സ്പൂണ്‍, മുള്ള് മുതലായ വസ്തുക്കള്‍ (ഷോകേസ്) – 1055

പൂജയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍ – 15

വസ്ത്രങ്ങള്‍, ടവ്വലുകള്‍, ബെഡ് ഷീറ്റുകള്‍, മറ്റ് തുണികള്‍,

തലയണ കവറുകള്‍, കര്‍ട്ടനുകള്‍, ചെരിപ്പുകള്‍ – 10438

ടെലഫോണുകളും മൊബൈല്‍ ഫോണുകളും – 29

അടുക്കളയിലെ വൈദ്യുതി സാധനങ്ങള്‍ – 221

വൈദ്യുതി ഉപകരണങ്ങള്‍ – 251

പുസ്തകങ്ങള്‍ – 8376

മെമെന്റോകള്‍ – 394

ലൈസന്‍സ്, ഐടി സ്റ്റേറ്റ്‌മെന്റ്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ – 653

സ്റ്റേഷണറി സാധനങ്ങള്‍ – 253

ഫര്‍ണിഷിംഗ് സാധനങ്ങള്‍ – 1712

കാരി കേസസ് (സ്യൂട്‌കേസസ്) – 65

കോസ്‌മെറ്റിക് സാധനങ്ങള്‍ – 108

ക്ലോക്കുകള്‍ – 6

കാനന്‍ ക്‌സിറോക്‌സ് മെഷിന്‍ – 1

ലേസര്‍ പ്രിന്റര്‍ – 1

മറ്റുള്ള സാധനങ്ങള്‍ – 959

ആകെ സാധനങ്ങള്‍: 32,721

shortlink

Related Articles

Post Your Comments

Related Articles


Back to top button