Latest NewsNewsIndia

പശുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആക്ഷേപം : 52 കാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത • പശുവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപണം നേരിട്ട 52 കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

ഗൗതം പത്ര എന്നയാളുടെ മൃതദേഹം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ മരിച്ചയാൾ കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ ഒരു പശുവുമായി അസ്വാഭാവിക ശാരീരിക പ്രവർത്തികൾ നടത്തിയെന്നാരോപിച്ച് പൊതുജനങ്ങളുടെ പരിഹാസത്തിന് വിധേയനായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. പോക്കറ്റില്‍ നിന്ന് ഒരു ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്തിട്ടുണ്ടെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മൃഗീയത ആരോപിച്ച് ബുധനാഴ്ച ഗ്രാമ കോടതിയിൽ വിചാരണ നടന്നെങ്കിലും ശിക്ഷ നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button