Latest NewsNewsInternational

ഈദ് ആഘോഷത്തിനിടെ ബോംബ് സ്‌ഫോടനം : നിരവധി മരണം

കാബൂള്‍: ഈദ് ആഘോഷത്തിനിടെ ബോംബ് സ്ഫോടനം. സ്‌ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ
ലോഗാര്‍ പ്രവിശ്യയിലായിരുന്നു സംഭവം. ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് താലിബാനുമായി വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

read also : സ്വര്‍ണക്കടത്ത് നടത്തുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് : സ്വര്‍ണം കടത്തിയതിനു സമാനമായി രാജ്യവിരുദ്ധത വളര്‍ത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും കടത്തി : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ നിഷേധിച്ചു. എന്നാല്‍ ഐഎസ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചാവേര്‍ ബോംബ് ആക്രമണമായിരുന്നെന്ന് ലോഗാര്‍ ഗവര്‍ണറുടെ വക്താവ് ദെദര്‍ ലവാംഗ് പറഞ്ഞു.

ഗവര്‍ണറുടെ ഓഫീസിനു സമീപമാണ് ആക്രമണം ഉണ്ടായത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറാണ് താലിബാനുമായി സര്‍ക്കാര്‍ ഒപ്പിട്ടത്. വെള്ളിയാഴ്ചയാണ് കരാര്‍ നിലവില്‍ വരുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button