Latest NewsNewsInternational

ഇന്ത്യയുടെ മേലുള്ള ചൈനയുടെ കഴുകന്‍ കണ്ണ് ലോകത്തിനുള്ള മുന്നറിയിപ്പെന്ന് അമേരിക്ക : ഇപ്പോള്‍ നടത്തുന്നത് വലിയ സാമ്രാജ്യത്വ ശക്തിയാകാനുള്ള ചൈനയുടെ നീക്കം

വാഷിങ്ടന്‍ : ഇന്ത്യയുടെ മേലുള്ള ചൈനയുടെ കഴുകന്‍ കണ്ണ് ലോകത്തിനുള്ള മുന്നറിയിപ്പെന്ന് അമേരിക്ക . ഇപ്പോള്‍ നടത്തുന്നത് വലിയ സാമ്രാജ്യത്വ ശക്തിയാകാനുള്ള ചൈനയുടെ നീക്കം. ഇതിന്റെ ഭാഗമാണ് ഇന്ത്യയിലെയും ഭൂട്ടാനിലെയും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇത് ഒരുതരത്തില്‍ ലോകരാജ്യങ്ങളെ പരീക്ഷിക്കലാണെന്ന് അമേരിക്ക. ചൈനയുടെ മനസ്സിലിരിപ്പിന്റെ സൂചനയാണിതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് അറിയാനുള്ള ശ്രമമാണ് പ്രസിഡന്റ് ഷീ ചിന്‍ പിങ്ങിന്റെതെന്നും പോംപിംയോ പറഞ്ഞു.

read also ട്രിപ്പിള്‍ ത്വലാഖ് ബില്‍ പാസാക്കിയതിന്റെ ഒന്നാം വാര്‍ഷികം മുസ്ലിം വനിതാ അവകാശ ദിനമായി ആചരിച്ച് ബിജെപി, പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് കേന്ദ്രമന്ത്രിമാര്‍

കിഴക്കന്‍ ലഡാക്കിലെ കടന്നുകയറ്റവും ഭൂട്ടാനിലെ സാക്തങ് വന്യജീവി കേന്ദ്രത്തില്‍ അവകാശവാദം ഉന്നയിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു പോംപിയോയുടെ പരാമര്‍ശം. ഷീ അധികാരത്തില്‍ എത്തിയതിനു ശേഷം ചൈനയുടെ ഭാഗത്തുനിന്ന് സ്ഥിരമായി ഇത്തരം നടപടികള്‍ ഉണ്ടാകുന്നുെണ്ടന്നും വിദേശകാര്യ സമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് പോംപിയോ പറഞ്ഞു.

അധികാരവും അതിര്‍ത്തിയും വികസിപ്പിക്കാനുള്ള നീക്കമാണ് ചൈന നടത്തുന്നത്. സോഷ്യലിസം നടപ്പാക്കുന്നതിനെക്കുറിച്ചു ലോകത്തോടു പറയുന്ന ചൈന മറ്റു രാജ്യങ്ങളില്‍ അവകാശവാദം ഉന്നയിക്കുകയാണ്. ലോകരാജ്യങ്ങള്‍ അവരുടെ ഭീഷണിക്കു മുന്നില്‍ ചെറുത്തുനില്‍പ് നടത്തുമോ എന്നു പരിശോധിക്കുകയാണ് ചൈന. ലോകം അതിനു പ്രാപ്തമാണെന്ന പൂര്‍ണവിശ്വാസമാണ് തനിക്കുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഏറെ ഗൗരവത്തോടെ വേണം ഇതിനെ നേരിടാനെന്നും പോംപിയോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button