Latest NewsIndia

‘പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയത് യുപിഎ സര്‍ക്കാരിന്‍റെ വീഴ്ച’ , സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എംപിമാരുടെ യോഗത്തില്‍ നേതാക്കള്‍ തമ്മിൽ ഏറ്റുമുട്ടൽ

കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ ശക്തി ക്ഷയിക്കുന്നു എന്ന സൂചനയും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്.

ഡല്‍ഹി : സോണിയ ഗാന്ധി വിളിച്ച രാജ്യസഭ എം.പിമാരുടെ യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി.രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്ബോഴും കോണ്‍ഗ്രസില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.രണ്ടാം യുപിഎ സര്‍ക്കാരിന്റെ വീഴ്ചയാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ പതനത്തിനു കാരണമെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിയുടെ ഏറ്റവുമടുത്ത വിശ്വസ്തനുമായ രാജീവ്‌ സത്വ വിമര്‍ശിച്ചതാണ് നേതാക്കള്‍ തമ്മിലുള്ള കലഹത്തിനു തുടക്കം കുറിച്ചത്.

രാഹുലിന്റെ തിരിച്ചുവരവിന് ആവശ്യക്കാര്‍ കുത്തനെ വര്‍ധിച്ചതിനും കഴിഞ്ഞ ദിവസം യോഗം സാക്ഷിയായി. കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ ശക്തി ക്ഷയിക്കുന്നു എന്ന സൂചനയും ഇതിലൂടെ ലഭിച്ചിരിക്കുകയാണ്. ആരും സീനിയേഴ്‌സിനെ പ്രതിരോധിക്കാനായി ഗാന്ധി കുടുംബത്തില്‍ നിന്നെത്തിയില്ല.ഈ വിമര്‍ശനത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മലപ്പുറത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിനെ​ മരിച്ച നിലയില്‍ കണ്ടെത്തി

നിലവിലെ സാഹചര്യത്തില്‍ നിന്നുമൊരു മാറ്റം ഉണ്ടാകണമെങ്കില്‍ രാഹുല്‍ ഗാന്ധി മടങ്ങി വരണമെന്നായിരുന്നു രാജീവ്‌ സത്വയുടെ ആവശ്യം.രാജീവ്‌ സത്വയെ കെ.സി വേണുഗോപാലും പിന്തുണച്ചു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുകയാണ്‌ സോണിയ ഗാന്ധി.നാലു മണിക്കൂറോളമാണ് സോണിയ ഗാന്ധി വിളിച്ച വെര്‍ച്വല്‍ യോഗം നീണ്ടു നിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button