Devotional

ദോഷങ്ങള്‍ മാറാന്‍ വിഷ്ണുപൂജ

വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച്‌ നടത്തുന്നു. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്‍പ്പായസമാണ് മുഖ്യനിവേദ്യം.

വിഷ്ണുപൂജ ദ്വാദശ നാമംപൂജയും കാലുകഴൂകിച്ചൂട്ടും എന്നപേരില്‍ ഗോദാനാദി ദശദാനങ്ങള്‍, ഫലമൂല ദാനങ്ങള്‍ തുടങ്ങിയവയോടുകൂടി നടത്താറുണ്ട്. പൂജാന്ത്യത്തില്‍ പന്ത്രണ്ടുപേര്‍ക്ക് ദാനവും കാലുകഴുകിച്ചൂട്ടും നടത്തുന്നു. ഷഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക് വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാള്‍തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തുന്നത് ഗ്രഹപ്പിഴാപരിഹാരത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്. ജാതകനെക്കൊണ്ട് യഥാവിധി മന്ത്രങ്ങള്‍ ചൊല്ലിച്ചാണ് ദാനം നിര്‍വഹിക്കേണ്ടത്. ദാനം സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രംതോറും വിഷ്ണുപൂജ നടത്തുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button