COVID 19KeralaLatest NewsNews

കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ • കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് ആറുമാസം പിന്നിടുമ്പോള്‍ അടിയന്തിര സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് മൂലം 675,000 പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 17.3 ദശലക്ഷം പേരെ ബാധിക്കുകയും ചെയ്തുവെന്ന് കണക്കുകള്‍ പറയുന്നു.

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ 18 അംഗങ്ങളും 12 ഉപദേശകരും അടങ്ങുന്ന ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതി ഇത് നാലാം തവണയാണ് യോഗം ചേരുന്നത്.

നൂറ്റാണ്ടില്‍ ഒരിക്കല്‍ സംഭവിക്കുന്ന മഹാമാരിയാണ് കൊറോണ. ദശാബ്ദങ്ങള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നീണ്ടു നില്‍ക്കുമെന്നും സംഘടന മേധാവി ടെഡ്രോസ് പറഞ്ഞു.

എത്രയും വേഗം വാക്‌സിന്‍ വികസിപ്പിക്കുക എന്നത് മാത്രമാണ് കൊറോണ നിയന്ത്രിക്കുന്നതിനുള്ള ദീര്‍ഘകാല പരിഹാരം. വാക്‌സിന്‍ വികസനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണയ്‌ക്കൊപ്പം മനുഷ്യന്‍ ജീവിക്കാന്‍ പഠിക്കണമെന്നും സംഘടന മേധാവി വ്യക്തമാക്കി. വൈറസ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തില്‍ കൊറോണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും ഡബ്ല്യൂ എച്ച് ഒ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button