Latest NewsNewsIndia

വീട്ടുജോലികൾക്കൊപ്പം പഠനവും; 19കാരിയായ വീട്ടമ്മ പ്ലസ്​ടുവിന് നേടിയത് ഉന്നത വിജയവും റാങ്കും

അഗർത്തല : 15ാം വയസിൽ വിവാഹിതയായ യുവതി 19-വയസിൽ പ്ലസ്​ടുവിന് നേടിയത് ഉന്നത വിജയവും റാങ്കും. രണ്ടര വയസുകാര​ന്റെ അമ്മയായ സംഘമിത്ര ദേബാണ് ​ 12ാം ക്ലാസ്​ പരീക്ഷയിൽ മിന്നും വിജയം സ്വന്തമാക്കിയത്. വെള്ളിയാഴ്​ച ത്രിപുര ബോർഡ്​ ഓഫ്​ സെക്കൻഡറി എജ്യുക്കേഷൻ പ്രസിദ്ധീകരിച്ച 12ാം ക്ലാസ്​ പരീക്ഷ ഫലത്തിലാണ്​ ദേബ്​ ആദ്യ പത്ത്​ റാങ്കുകാരിൽ ഒരാളായി മറിയത്​. ആർട്​സ്​ വിഭാഗത്തിൽ പഠനം പൂർത്തിയാക്കിയ അവർ 92.6 ശതമാനം മാർക്കുമായി സ്വന്തം വിഭാഗത്തിൽ ഏഴാം റാങ്കും എല്ലാ വിഭാഗങ്ങളിലുമായി ഒമ്പതാം സ്​ഥാനത്തുമെത്തി.

അഗർത്തലയിൽ നിന്നും 10 കിലോമീറ്റർ അകലെ ഗാന്ധിഗ്രാം ആണ്​ യുവതിയുടെ സ്വദേശം. കശ്​മീരിൽ സേവനമനുഷ്​ഠിക്കുന്ന ബി.എസ്​.എഫ്​ ജവാൻ രാജു ഘോഷാണ്​ ഭർത്താവ്​. ‘വീട്ടുജോലികൾക്കൊപ്പം എന്റെ റ കുഞ്ഞി​​ന്റെ കാര്യങ്ങൾ കുടി നിറവേറ്റിയ ശേഷമാണ്​ ഞാൻ പഠിച്ചത്​. വീട്ടുകാർ നന്നായി സഹായിച്ചു​. ഫലത്തിൽ ഞാൻ അതീവ സന്തുഷ്​ഠയാണ്​. ഇപ്രകാരം തന്നെ ഡിഗ്രിയും നേടാൻ ആഗ്രഹിക്കുന്നു’ ദേബ്​ പറഞ്ഞു.

ഇതേ പ്രദേശത്ത്​ നിന്ന്​ തന്നെയുള്ള കർഷക​ന്റെ മകളാണ്​ ദേബ്​. ഹൈസ്​കൂൾ തലത്തിൽ 77 ശതമാനം മാർക്ക്​ നേടിയെങ്കിലും ചെറുപ്രായത്തിൽ വിവാഹം കഴിഞ്ഞതിനാൽ പഠനത്തിൽ ഇ​ടവേള വന്നു. അതേസമയം ഉന്നത വിജത്തി​ന്റെ ആരവങ്ങൾക്കിടയിലും ശൈശവ വിവാഹം ചോദ്യചിഹ്നമായി തുടരുകയാണ്​. സംസ്​ഥാനത്തെ ഗ്രാമീണ മേഖലയിൽ ശൈശവ വിവാഹങ്ങൾ തടയാനാകുന്നില്ല.  ഈയിടെ നടത്തിയ ഒരു പഠനത്തിൽ രാജ്യത്ത്​ ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ നടക്കുന്ന രണ്ടാമത്തെ സംസ്​ഥാനമായി മാറിയിരിക്കുകയാണ് ത്രിപുര.

shortlink

Related Articles

Post Your Comments

Related Articles


Back to top button