Latest NewsNewsBahrainGulf

കാറപകടത്തില്‍ യുവാവിന് ദാരുണാന്ത്യം : 24 മണിക്കൂറിനിടെയുണ്ടായ മൂന്നാമത്തെ അപകടമരണം

മനാമ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബഹ്‌റൈനിലെ സിത്രയ്ക്ക് സമീപം ശൈഖ് ജാബര്‍ അല്‍ സബ ഹൈവേയിലുണ്ടായ അപകടത്തിൽ 34കാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ അപകടമരണമാണ് ബഹ്‌റൈനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഗൾഫ് ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ബഹ്‌റൈനിൽ തൊഴിലാളികളുമായി സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർ മരണപ്പെട്ടു. മുഹറാഖിൽ ഇന്നലെ പുലർച്ചെയുണ്ടായ അപകടത്തിൽ 2 ഏഷ്യക്കാരാണ് മരിച്ചത്. ഒൻപതു പേർക്ക് പരിക്കേറ്റു. 15 തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ബസ് അൽ ദായറിനു സമീപം റയാ സ്ട്രീറ്റിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button