COVID 19Latest NewsKeralaNews

ബാലഭാസ്കറിന്റെ മരണം : സി.ബി.ഐ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലും ഡ്രൈവർ അർജുൻ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തിൽ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാർ നായർ സമർപ്പിച്ച എഫ്.ഐ.ആറിൽ പറയുന്നു.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽനിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരുക്കേറ്റിരുന്നു.

2018 സെപ്റ്റംബർ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button