COVID 19Latest NewsNewsInternational

കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്‌സിന്‍ പരീക്ഷണത്തിന് രാജ്യങ്ങള്‍ തമ്മില്‍ മത്സരം : ഇതുവരെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം കണ്ടുപിടിയ്ക്കുന്നതാര് ? വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരങ്ങളാണ് ഇപ്പോള്‍ കാണുന്നത്. ഏതൊക്കെ രാജ്യങ്ങളാണ് വാക്‌സിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്നതെന്നുള്ള ഇതുവരെയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന

Read Also : ജിമ്മുകളും യോഗാകേന്ദ്രങ്ങളും തുറക്കുന്നതിന് മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി : ആരോഗ്യ സേതു നിര്‍ബന്ധം

അതേസമയം, ലാബുകളില്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടങ്ങളിലുള്ള വാക്സിനുകള്‍ തങ്ങളുടെ രാജ്യത്തിനു വേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന തിരക്കിലാണ് പല രാജ്യങ്ങളും. ബ്രിട്ടന്‍, അമേരിക്ക, ജര്‍മനി തുടങ്ങിയ പല വമ്പന്‍ രാജ്യങ്ങളും ഇത്തരത്തിലുള്ള വാക്സിന്‍ ദേശീയതയുടെ മുന്‍പന്തിയിലുണ്ട്.

എന്നാല്‍ വാക്സിന്‍ കണ്ടെത്തി കഴിഞ്ഞാല്‍ അവയുടെ നീതിയുക്തമായ വിതരണം ഉറപ്പാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വാക്സിന്‍ ആവശ്യമുള്ള രോഗികള്‍ക്ക് രാജ്യമോ, അവരുടെ വിദ്യാഭ്യാസ നിലവാരമോ, സാമൂഹികസാമ്പത്തിക നിലവാരമോ, ലിംഗമോ പരിഗണിക്കാതെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന തെക്ക് കിഴക്കന്‍ ഏഷ്യ റീജണല്‍ ഡയറക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിങ്ങ് ഉറപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button