COVID 19Latest NewsNewsIndia

കോവിഡ്​ രോഗിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്​ടര്‍ക്കെതിരെ കേസെടുത്തു

ബെംഗളൂരു : ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ്​ രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്​ടര്‍ക്കെതിരെ കേസെടുത്തു. ബംഗളൂരുവിലെ വിക്​ടോറിയ ഹോസ്​പിറ്റലില്‍ ജൂലൈ 25 നായിരുന്നു സംഭവം നടന്നത്. ട്രോമ കെയര്‍  സെന്ററിൽ  ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്​ടര്‍ രാത്രി പരിശോധനക്കെന്ന വ്യാജേന കോവിഡ്​ വാര്‍ഡില്‍ കഴിഞ്ഞിരുന്ന യുവതിയെ  ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതും ഡോക്​ടര്‍ രക്ഷപ്പെടുകയായിരുന്നു. ഗൗണും മാസ്​കും ധരിച്ചിരുന്നതിനാല്‍ യുവതിക്ക് ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

യുവതി ട്രോമ കെയര്‍ സെന്റർ നോഡല്‍ ഓഫീസര്‍ക്ക്​ പരാതി നല്‍കി. എന്നാല്‍ ആശുപത്രി അധികൃതര്‍ ഡോക്​ടറുടെ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായ​ില്ല. തുടര്‍ന്ന്​ പോലീസിന് പരാതി നൽകുകയായിരുന്നു. ഡോക്​ടര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തതായി വി.വി പുരം പൊലീസ്​ അറിയിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര സമിതിയെ നിയോഗിച്ചതായി വിക്​ടോറിയ ഹോസപിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട്​ ഡോ. രമേശ്​ കൃഷ്​ണ കെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button