KeralaLatest NewsNews

75കാരിയെ പീഡിപ്പിച്ചതായി പരാതി, സ്വകാര്യ ഭാഗങ്ങളിലടക്കം ആഴത്തിൽ മുറിവ് : മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

കൊച്ചി : 75കാരിയെ പീഡിപ്പിച്ചതായി പരാതി. കോലഞ്ചേരിയിൽ ഇന്നലെയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഇവരുടെ ആരോ​ഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു മൂന്നുപേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. വൃദ്ധയ്ക്ക് ഓർമ്മ കുറവുള്ളതിനാൽ മൊഴി രേഖപ്പെടുത്താൻ കഴിയുന്നില്ല. ഇത് അന്വേഷണത്തെ ബാധിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി വിവരമുണ്ട്.അതേസമയം സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button