Latest NewsUAENewsGulf

യുഎഇയിൽ 12 ലക്ഷം ലഹരി ഗുളികകൾ വിൽപന നടത്താൻ ശ്രമം : വിദേശികൾ പിടിയിൽ

അബുദാബി : യുഎഇയിൽ വൻ ലഹരി മരുന്ന് വേട്ട, അബുദാബിയിൽ 12 ലക്ഷം ലഹരി ഗുളികകൾ വിൽപന നടത്താൻ ശ്രമിച്ച വിദേശികൾ പിടിയിൽ. വിവിധ എമിറേറ്റുകളിലായി നാലു മാസത്തെ നിരീക്ഷണത്തിന് ഒടുവിൽ ഏഴ് ഏഷ്യക്കാരെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്.ലഹരി ഗുളികകൾ കൈവശം വച്ച ആദ്യ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‍നടത്തിയ അന്വേഷണത്തിലാണ് മറ്റു ആറു പേരെ കൂടി പിടികൂടിയതെന്നും, അയൽ രാജ്യത്തുനിന്നാണ് ഇത്രയും ലഹരി ഗുളികകൾ യുഎഇയിൽ എത്തിച്ചതെന്നും അബുദാബി പൊലീസിലെ ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടർ കേണൽ താഹിർ ഗാരിബ് അൽ ദാഹിരി പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button