Latest NewsNewsTechnology

ഒരേ സമയം 50 പേരുമായി വീഡിയോ ചാറ്റ്, കിടിലൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്പ്

ന്യൂയോർക്ക് : 50 പേരോട് ഒരേ സമയം വീഡിയോ ചാറ്റ് സാധ്യമാകുന്ന, വീഡിയോ ചാറ്റിംഗ് പ്ലാറ്റ്ഫോമായ മെസഞ്ചര്‍ റൂം തങ്ങളുടെ ഉടമസ്ഥയിലുള്ള വാട്ട്സ്ആപ്പിലും ലഭ്യമാക്കി ഫേസ്ബുക്. ഫേസ്ബുക്കിനും മെസഞ്ചറിനും ഒപ്പം നല്‍കിയിരുന്ന സേവനം വാട്ട്സ്ആപ്പിലും ലഭ്യമാകും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവിൽ വാട്ട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവര്‍ക്കാണ് മെസഞ്ചര്‍ റൂം ഉപയോഗിക്കാൻ സാധിക്കുക. ആന്‍ഡ്രോയ്ഡിലും, ഐഒഎസിലും അധികം വൈകാതെ ഈ സേവനം ലഭ്യമാകും. സൂം ആപ്പിന് ബദലായി ഫേസ്ബുക് മെസ്സഞ്ചർ റൂം അവതരിപ്പിച്ചത്. ലാപ് ഉപയോഗിച്ചും മറ്റും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ വീഡിയോ മീറ്റിംഗുകളാണ് ഇതിലൂടെ ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ വാട്ട്സ്ആപ്പ് വെബ് പതിപ്പ് ഉപയോഗിക്കുന്നവര്‍ മെസഞ്ചര്‍ റൂം ലഭിക്കാനായി വാട്ട്സ്ആപ്പ് ഡെസ്ക്ടോപ്പ് പതിപ്പിൽ ചാറ്റിന് മുകളിലായി കാണുന്ന മൂന്ന് കുത്തുകളുള്ള മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോൾ ക്രിയേറ്റ് റൂം കാണാവുന്നതാണ് ഇതിലൂടെ എടുത്ത് നിങ്ങളുടെ വീഡിയോ കോളില്‍ ആഡ് ചെയ്യേണ്ടവരെ ആഡ് ചെയ്യാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button