Latest NewsNewsInternational

ബെ​യ്റൂട്ടിലെ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 100 കടന്നു

ബെ​യ്റൂ​ട്ട്: ല​ബ​നീ​സ് ത​ല​സ്ഥാ​ന ന​ഗ​രം ബെ​യ്റൂട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ മരണസംഖ്യ 135ആയി ഉയർന്നു. 4000നു ​മു​ക​ളി​ൽ ആളുകൾക്ക് പരിക്കേറ്റു. നൂ​റി​ല​ധി​കം പേരെ കാണാതായി, ഇവർക്കായുള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ബെ​യ്റൂ​ട്ടി​ലെ തു​റ​മു​ഖ മേ​ഖ​ല​യിലുണ്ടായ തീ​പി​ടിത്തത്തിന് പിന്നാലെയായിരുന്നു സ്ഫോടനം. ഒ​രു ഗോ​ഡൗ​ണി​ൽ മു​ൻ​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാ​ര​ണ​മെ​ന്നു ല​ബ​നീ​സ് പ്ര​സി​ഡ​ന്‍റ് മി​ഷേ​ൽ ഔ​ണ്‍ അ​റി​യി​ച്ചു.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ സ്ഫോ​ട​ന​മാണുണ്ടായത്. 240 കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തു​ള്ള സൈ​പ്ര​സി​ൽ​വ​രെ ശ​ബ്ദം കേ​ട്ടു. സ്ഫോ​ട​ന​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ളെ​ല്ലാം തകർന്നു. കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ വരെ കു​ലു​ങ്ങി, ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. റോ​ഡു​ക​ൾ ജ​ന​ൽ​ച്ചി​ല്ലും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും​കൊ​ണ്ടു നി​റ​ഞ്ഞ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈകുന്നതിന് കാരണമായി. അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ബ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button