COVID 19KeralaLatest NewsNewsIndia

കൊറോണ വാക്‌സിന്റെ ഇന്ത്യയിലെ വിപണനാവകാശം സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിന്

സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു

ന്യൂഡല്‍ഹി: കൊറോണ വാക്‌സിന്റെ വികസനവും വിപണനവും സംബന്ധിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാര്‍ ഒപ്പു വെച്ചതായി അമേരിക്കന്‍ കമ്പനി നോവാക്‌സ്. ജൂലൈ 30നാണ് ഇത് സംബന്ധിച്ച കരാര്‍ നോവാക്‌സ് ഒപ്പുവെച്ചത്.നോവാക്‌സ് വികസിപ്പിച്ചെടുത്ത വാക്‌സിന്‍, കൊറോണ വൈറസിനെതിരെ ഉയര്‍ന്ന അളവില്‍ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കുന്നതായി പ്രാഥമിക ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ തെളിഞ്ഞു. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

കരാര്‍ കാലയളവില്‍ നോവാക്‌സ് കമ്പനിയുടെ കൊറോണ വാക്‌സിന്റെ ഇന്ത്യയിലെ വിതരണത്തിനുള്ള പൂര്‍ണ്ണാവകാശം സെറം കമ്പനിക്കായിരിക്കും. ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെറത്തിന്റെ കൊറോണ പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

shortlink

Post Your Comments


Back to top button