NewsBusiness

സ്വർണ്ണവില, റെക്കോർഡുകൾ മറികടന്ന് മുന്നേറുന്നു : ഇന്നത്തെ നിരക്ക്

കൊച്ചി : സംസ്ഥാനത്തെ സ്വർണ്ണ വില റെക്കോർഡുകൾ മറികടന്ന് മുന്നേറുന്നു. ഇ​ന്ന് ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യുംമാണ് കൂടിയത്, ഇതനുസരിച്ച് പ​വ​ന് 41,320 രൂ​പ​യിലും , ഗ്രാ​മി​ന് 5165 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് ത​വ​ണ​യാ​ണ് സ്വ​ർ​ണ വി​ല കൂടിയത് ബു​ധ​നാ​ഴ്ച രാ​വി​ലെ പ​വ​ന് 520 രൂ​പ​യും ഉ​ച്ച​യ്ക്കു​ശേ​ഷം 400 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു.​

Also read : സ്വർണ കടത്ത് : യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

നാലാം തീയതി പവന് 120രൂപയും, ഗ്രാമിന് 15രൂപയുമാണ് കൂടിയായത്. ഇതനുസരിച്ച് പവന് 40,280 രൂപയിലും, ഗ്രാമിന് 5,035 രൂപയിലുമായിരുന്നു വ്യാപാരം. ഇതിനു മുൻപുള്ള മൂന്ന് ദിവസങ്ങളിലും പവന് 40160രൂപയിലും, ഗ്രാമിന് 5020രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ജൂലൈ 31നാണ് സ്വർണ വില 40000ത്തിലേക്ക് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button