KeralaLatest NewsNews

രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാനാകില്ലെന്ന് രേവതി സമ്പത്ത്

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകള്‍ രാമനില്‍ നിന്നാണ് ആരംഭിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ പ്രതികരണം. രാമന്‍ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തില്‍ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോള്‍ ഭയമുണ്ട് . രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വര്‍ഗീയവാദികള്‍ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ടെന്നും രേവതി പറയുന്നു.

Read also: കേരളത്തിൽ അ​തി​തീ​വ്ര നി​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്.

രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ട് . രാമരാജ്യം വെറുപ്പിൻ്റെയും അധികാരത്തിൻ്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വർഗീയവാദികൾ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം
കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്!!
ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാൽ മനസിലാകും.

രാമൻ ‘ഉത്തമപുരുഷൻ’ ആയി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിൻ്റെ തുടർച്ചയാണ്, ഐതിഹ്യത്തിൻ്റേതല്ല.

മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാൻ ആവില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button