KeralaLatest NewsNews

കോവിഡെന്ന് പ്രചരണം: ഡിജിപിക്ക് പരാതി നല്‍കി പി.എസ്.ശ്രീധരന്‍പിള്ള

തിരുവനന്തപുരം: തനിക്ക് കോവിഡാണെന്ന വ്യാജപ്രചരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മിസോറാം ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. ‘കാവിമണ്ണ്’ എന്ന ഫെയ്‌സ്‌ബുക്ക് പേജിലാണ് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നത്. ഇതിനെതിരെയാണ് അദ്ദേഹം പരാതി നൽകിയത്. വ്യാജവാര്‍ത്ത മലയാളത്തില്‍ ആയതുകൊണ്ടാണ് കേരളത്തില്‍ പരാതി നല്‍കിയതെന്ന് രാജ്‌ഭവന്‍ സെക്രട്ടറി അറിയിച്ചു. ശ്രീധരന്‍പിള്ളയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും കരള്‍ സംബന്ധമായ അസുഖമുള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്ന് ഹോസ്‌പിറ്റല്‍ അധികൃതര്‍ അറിയിച്ചെന്നുമാണ് പ്രചരിച്ചത്. അധിക്ഷേപ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായി പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button