Latest NewsIndiaNews

സ്‌കൂളുകൾ അടുത്ത മാസം മുതൽ തുറക്കുന്ന കാര്യം പരിഗണനയിൽ

ന്യൂഡൽഹി : രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി തുറക്കാനാണ്  കേന്ദ്രസർക്കാർ ആലോചന. 10,11,12 ക്ലാസുകളായിരിക്കും ആദ്യം തുടങ്ങുക. തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കും.

പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ തുടങ്ങില്ല. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ ഉച്ച കഴിഞ്ഞ് മൂന്നുവരെയുമുള്ള രണ്ടു ഷിഫ്റ്റുകളായി ക്ലാസ് നടത്തും.ഇടവേളയിൽ സ്കൂൾ അണുവിമുക്തമാക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്കൂളിലെത്തും വിധമാകും ക്ലാസുകൾ ക്രമീകരിക്കുക.

ഡിവിഷനുകൾ വിഭജിക്കും. സാമൂഹിക അകലം പാലിച്ചാവും വിദ്യാർഥികളെ ഇരുത്തുക. കോവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button