Latest NewsNewsInternational

ബെയ്‌റൂട്ടിലെ അതിതീവ്ര സ്ഫോടനത്തിനു കാരണമായതെന്നു കരുതുന്ന റഷ്യന്‍ കപ്പലിനെക്കുറിച്ചു ദുരൂഹത വര്‍ധിക്കുന്നു

ബെയ്റൂട്ട് : ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലെ അതിതീവ്ര സ്ഫോടനത്തിനു പിന്നില്‍ റഷ്യന്‍ കപ്പല്‍. ഈ റഷ്യന്‍ കപ്പലിനെക്കുറിച്ചു ദുരൂഹത ഇപ്പോള്‍ വര്‍ധിക്കുകയാണ്. നേരത്തെ തന്നെ കപ്പലിന്റെ അപകടാവസ്ഥയെപ്പറ്റി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നതായാണു റിപ്പോര്‍ട്ട്. നിയമ മന്ത്രാലയം ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബെയ്‌റൂട്ട് തുറമുഖത്തെ ‘ഒഴുകുന്ന ബോംബിനെ’ ആരും ഗൗരവമായി എടുത്തില്ലെന്നാണു സിഎന്‍എന്‍ പുറത്തുവിട്ട രേഖകളിലുള്ളത്.

read also : ബെയ്‌റൂട്ടില്‍ നൂറിലധികം പേരുടെ ജീവനെടുത്ത ഇരട്ട സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി ഹസന്‍

ഇമെയില്‍, കോടതി രേഖകള്‍ തുടങ്ങിയവ പരിശോധിച്ചപ്പോഴാണ് അധികൃതരുടെ അനാസ്ഥ വെളിപ്പെട്ടത്. ആയിരക്കണക്കിനു ടണ്‍ അമോണിയം നൈട്രേറ്റുമായി, ഒരു റഷ്യന്‍ വിദഗ്ധന്റെ വിശേഷണപ്രകാരം ‘ഒഴുകുന്ന ബോംബ്’, തുറമുഖത്തു നങ്കൂരമിട്ടിരുന്ന കപ്പലാണു സ്‌ഫോടനത്തിലേക്കു നയിച്ചതെന്നാണു വിലയിരുത്തല്‍. ‘അംഗീകരിക്കാനാവില്ല’ എന്നാണു സ്‌ഫോടനത്തിനു പിന്നാലെ തുറമുഖത്തെ അമോണിയം നൈട്രേറ്റ് ‘കൂമ്പാര’ത്തെക്കുറിച്ച് ലെബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ഡയബ് പറഞ്ഞത്. എന്നാല്‍ സര്‍ക്കാരും ജുഡിഷ്യറിയും നേരത്തെ അറിഞ്ഞിരുന്നെന്നും സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും രേഖകള്‍ തെളിയിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button