KeralaLatest NewsNews

ആരെ കുറിച്ചന്വേഷിക്കണമെന്ന് മാധ്യമങ്ങള്‍ പറഞ്ഞു തരേണ്ട, ഇതൊന്നും മാധ്യമ ധര്‍മ്മമല്ല. ചില മാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഉദ്ദേശമുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഉദ്ദേശമുണ്ടെന്നും ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുന്‍ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താനാണ് ഈ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കട്ടെ എന്ന് നോക്കണം. ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതല്ലിന്നും ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തുകയാണെന്നും ഇതൊന്നും മാധ്യമധര്‍മ്മമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ലെന്നും ഞങ്ങള്‍ പിടിച്ച വഴിക്ക് പോകും ഞങ്ങളെ ചോദ്യം ചെയ്യാനാര് അത് ശരിയല്ലെന്നും ശരിയായ കാര്യം നിങ്ങള്‍ ചെയ്യുമ്പോള്‍ ആരെങ്കിലും നിങ്ങളെ വിമര്‍ശിക്കുമോ എന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രശ്‌നം ഉണ്ടാകുന്നതും ചൂണ്ടിക്കാണിക്കുന്നതും, തെറ്റായ കാര്യത്തില്‍ നടപടിയും രണ്ടാണ്. സ്പ്രിങ്ക്‌ളര്‍ ഇടപാട് കോടതിയിലാണ്. നടപടി വന്നത് ഇദ്ദേഹത്തിന് വഴിവിട്ട ഇടപെടലെന്ന് ആക്ഷേപം വന്നു. അതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ അദ്ദേഹം ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്‌തെന്ന് മനസിലാക്കി നടപടിയെടുത്തു. ചില മാധ്യമങ്ങള്‍ക്ക് പ്രത്യേകമായ ഉദ്ദേശമുണ്ട്. അതിന്റെ പിന്നില്‍ കളിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ മാനമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഇടത് സര്‍ക്കാരിന് വലിയ യശസ് വരുന്നുവെന്നും അത് ചിലര്‍ക്ക് വല്ലാത്ത പൊള്ളലുണ്ടാക്കിയെന്നും അത് രാഷ്ട്രീയമായ പ്രശ്‌നമാണെന്നും അതിനെ രാഷ്ട്രീയമായി നേരിടാനാവാതെ വരുമ്പോള്‍ ഉപജാപങ്ങളിലൂടെ നേരിടുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്, ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീര്‍ക്കണമെന്നാണ് പല മാധ്യമങ്ങളും വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ ഞാനെണ്ണിപ്പറയണോ എന്നും എന്താണ് അന്ന് നടന്നതെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും അങ്ങനെ വിലയിരുത്തലുണ്ടോയെന്നും രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തണം. അതിന് പല വഴികളും ആലോചിച്ചു. അതിന് പലമാര്‍ഗങ്ങളും സ്വീകരിച്ചു. ഇന്നത്തെ പ്രൊഫഷണലിസം പല തരത്തില്‍ ഉപയോഗിക്കും. അപകീര്‍ത്തിപ്പെടുത്താന്‍ എങ്ങിനെ സാധിക്കുമെന്ന് നോക്കാനും പ്രൊഫഷണലിസം ഉപയോഗിക്കും. അതിന്റെ ഭാഗമായി അതിന്റെ കൂടെ ചേരാന്‍ ചില മാധ്യമങ്ങളും തയ്യാറായിയെന്നും മുഖ്യമന്ത്രി പറഞ്ഞാണ്.

രാഷ്ട്രീയമായി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പല വഴികള്‍ ആലോചിച്ചു നടന്നപ്പോഴാണ് സ്വര്‍ണ്ണക്കടത്ത് പ്രശ്‌നം വന്നതെന്നും ആദ്യ ദിവസത്തെ പ്രസ്താവന മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം, ഓഫീസില്‍ നിന്ന് വിളി, എന്നിങ്ങനെ പലതും നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്നും വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി വന്നതാണെന്നും അതിന്റെ ഭാഗമായി നിങ്ങളില്‍ ചിലരും ചേരുന്നുവെന്നും നിങ്ങള്‍ കരുതരുത്, വാര്‍ത്തയുടെ മേലെയാണ് നില്‍ക്കുന്നതെന്ന്. ജനം എല്ലാം ശരിയായി മനസിലാക്കുന്നുണ്ട്. അതില്‍ തന്നെയാണ് എനിക്ക് വിശ്വാസമെന്നും അതുകൊണ്ടാണ് തെറ്റായ വാര്‍ത്ത കൊടുക്കുമ്പോഴും ഒരു തരത്തിലുള്ള മനസ് ചാഞ്ചല്യവും ഉണ്ടാകാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button