Latest NewsKeralaNews

ദുബായ് സന്ദർശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് മുൻപ് ശിവശങ്കറും സ്വപ്‌നയും ദുബായ്ക്ക് പറന്നിരുന്നു: സർക്കാരിനെ കുടുക്കി സ്വപ്‌നയുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: 2018ൽ പ്രളയത്തിനു ശേഷം സഹായം തേടി ദുബായ് സന്ദർശനത്തിന് മുഖ്യമന്ത്രി പോകുന്നതിന് 4 ദിവസം മുൻപി ശിവശങ്കറും സ്വപ്നയും ഒരേ വിമാനത്തിൽ ദുബായിലേക്ക് പോയതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. യഎഇ റെഡ് ക്രെസന്റ് അതോറിറ്റി 20 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തത് ആ സന്ദർശനത്തിലാണ്. ഇൗ സഹായം ഉപയോഗിച്ച് തൃശൂർ വടക്കാഞ്ചേരിയിലാണ് സർക്കാരിന്റെ 2 ഏക്കർ ഭൂമിയിൽ 140 ഫ്ലാറ്റുകൾ നിർമിക്കുന്നത്. ഇതിനു കരാർ നൽകിയതിനു സ്വകാര്യകമ്പനി നൽകിയ കമ്മിഷൻ ആണ് ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയെന്നാണ് സ്വപ്‌ന മൊഴി നൽകിയത്.

Read also: മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാരും: കോറോണയെപ്പോലും പേടിക്കാതെ കൊണ്ടോട്ടിയുടെ നൻമ

ഈ നിലപാട് ഇപ്പോൾ സർക്കാരിനും എം.ശിവശങ്കറിനും തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി കൂടി പോയി സംഘടിപ്പിച്ച സഹായപദ്ധതിയിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൂടി കമ്മിഷൻ കിട്ടിയെന്ന് സൂചന നൽകുന്ന വെളിപ്പെടുത്തലാണ് സർക്കാരിന് തിരിച്ചടി ആയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button