KeralaLatest NewsNews

കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികള്‍ക്ക് വേണ്ടി: നമുക്കവരെ ആവേശത്തോടെ മനുഷ്യർ എന്ന് വിളിക്കാം: കുറിപ്പുമായി എം.എ നിഷാദ്

രാജമലയിലും കരിപ്പൂരും നടന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കുറിപ്പുമായി സംവിധായകന്‍ എം.എ നിഷാദ്. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കോരിച്ചൊരിയുന്ന പേമാരിയെയും മഹാവ്യാധിയെയും അവഗണിച്ച്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ആളുകളെയും അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി. കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികള്‍ക്ക് വേണ്ടി പ്രവർത്തിച്ച ഇവരെ നമുക്ക് മനുഷ്യർ എന്ന് വിളിക്കാമെന്നും എം.എ നിഷാദ് കൂട്ടിച്ചേർക്കുന്നു.

Read also: കൊവിഡ് വാക്‌സിന്‍ വിതരണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് ഇന്ത്യ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മരവിപ്പ്….
വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ..
കറുത്ത ദിനം…
വല്ലാത്തൊരു മരവിപ്പ്….
എഴുതാൻ കഴിയുന്നില്ല….
ഉറ്റവരെയുു ഉടയവരേയും നഷ്ടപ്പെട്ടവർ
രാജമലയിലും…കരിപ്പൂരും…
അതിനിടയിൽ,നാം കണ്ടു മനുഷ്യരെ….
കോരിച്ചൊരിയുന്ന പേമാരിയിലും,
മഹാവ്യാധിയുടെ ആശങ്കയിലും…
രണ്ടിനേയും അവഗണിച്ച് സഹജീവികൾക്ക്
വേണ്ടി….
അവർ….
മനുഷ്യർ….
മലപ്പുറത്തും,രാജമലയിലുമുളളവർ
നൽകുന്നത്,ഒരു മഹത്തായ സന്ദേശമാണ്
മനുഷ്യത്വത്തിന്റ്റെ സന്ദേശം….
കേരളം,അതി ജീവിക്കുന്ന ജനതയാണ്…
എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും…
മഹാമാരികൾ,പകർത്തുന്ന വൈറസ്സുകളേയും…
വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും..
കേരളത്തിന്റ്റെ മക്കൾ അതിജീവിക്കും…
രണ്ട് ദുരന്തങ്ങളിലും,ജീവൻ നഷ്ടപ്പെട്ട..
സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ !!!
പ്രിയ പൈലറ്റ്,വസന്ത് സാഠേ,ജൂനിയർ പൈലറ്റ്,അഖിലേഷ് കുമാർ…കണ്ണീരോടെ
വിട….
ഇതെഴുതുമ്പോളും,ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആ നാട്ടിലെ ജനങ്ങൾ…
ആശുപത്രിയിൽ,രക്തം നൽകാൻ വരി വരിയായി നിൽക്കുകയാണ് അവർ…
മനുഷ്യർ….
നമ്മുക്കവരെ ആവേശത്തോടെ വിളിക്കാം…
അവർ…മലപ്പുറത്തെ സഹോദരങ്ങൾ….

shortlink

Related Articles

Post Your Comments

Related Articles


Back to top button