KeralaLatest NewsNewsIndia

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് ? ഇന്ത്യ ടുഡേ സര്‍വേ ഫലം പറയുന്നത് ; കേരള മുഖ്യമന്ത്രി പട്ടികയില്‍ പോലുമില്ല!!

ന്യൂഡല്‍ഹി • ഏറ്റവും പുതിയ ഇന്ത്യാ ടുഡേ-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് നേഷൻ (MOTN) സർവേയിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിനാഥ് ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം വോട്ടുകളുടെ 24 ശതമാനം (കഴിഞ്ഞ സർവേയിൽ നിന്ന് 6 ശതമാനം പോയിന്റ് കൂടുതല്‍) നേടാൻ യോഗി ആദിത്യനാഥിന് കഴിഞ്ഞു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആദിത്യനാഥ് മികച്ച മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെടുന്നത്. ആദിത്യനാഥിന്റെ കീഴിലുള്ള ഉത്തർപ്രദേശ് സർക്കാർ അടുത്തിടെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകൽ, കൊലപാതക സംഭവങ്ങൾ എന്നിവയിൽ തിരിച്ചടി നേരിടുന്ന വേളയിലാണ് ഇത്തരത്തില്‍ ഒരു സര്‍വേ ഫലമെന്നതും ശ്രദ്ധേയം.

ഏറ്റവും പുതിയ സർവേ പ്രകാരം ഏഴ് മുഖ്യമന്ത്രിമാരിൽ ആറുപേർ ബി.ജെപി. ഇതര, കോൺഗ്രസ് ഇതര പാർട്ടികളിൽ നിന്നുള്ളവരാണ്ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ (15 ശതമാനം വോട്ടുകൾ) , ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി (11 ശതമാനം വോട്ട്) . മുമ്പ് തുടർച്ചയായി മൂന്ന് തവണ ഒന്നാം നമ്പർ മുഖ്യമന്ത്രിയായിരുന്ന പശ്ചിമ ബംഗാള്‍ മമത ബാനർജി ( 9 ശതമാനം വോട്ട്) എന്നിവര്‍ ആദ്യ നാല് സ്ഥാനങ്ങളിലെത്തി .

2020 ജനുവരിയിൽ നടന്ന MOTN സർവേയിൽ യോഗി ആദിത്യനാഥ് 18 ശതമാനം വോട്ടുകൾ നേടിയ 11 ശതമാനം വോട്ട് നേടിയ അരവിന്ദ് കെജ്‌രിവാളിനെയും മമത ബാനർജിയെയും പരാജയപ്പെടുത്തിയിരുന്നു.

2019 ഓഗസ്റ്റിലെ സർവേയിലും യോഗി ആദിത്യനാഥ് മറ്റ് മുഖ്യമന്ത്രിമാരെക്കാൾ മുന്നിലായിരുന്നു.

മറ്റു മുഖ്യമന്ത്രിമാര്‍ (വോട്ട് ശതമാനം ബ്രായ്ക്കറ്റില്‍)

മറ്റുള്ളവര്‍ ( 8 ശതമാനം)

നിതീഷ് കുമാർ (ബീഹാർ ) (7 ശതമാനം)

ഉദ്ദവ് താക്കറെ (മഹാരാഷ്ട്ര) (7 ശതമാനം)

നവീന്‍ പട്നായിക് (ഒഡീഷ) (6 ശതമാനം)

കെ.സി.ആർ (തെലങ്കാന) (3ശതമാനം)

അശോക് ഗെലോട്ട് (രാജസ്ഥാന്‍) (2 ശതമാനം)

ബി.എസ് യെദ്യൂരപ്പ (കെഎ) (2 ശതമാനം)

ഭൂപേഷ് ബാഗേൽ (ഛത്തീസ്ഗഡ്‌) (2 ശതമാനം)

ശിവരാജ് ചൌഹാൻ (മധ്യപ്രദേശ്) (2 ശതമാനം)

വിജയ് രൂപാനി (ഗുജറാത്ത്‌) (2 ശതമാനം)

2020 ജൂലൈ 15 നും 2020 ജൂലൈ 27 നും ഇടയിൽ ഡല്‍ഹി ആസ്ഥാനമായുള്ള മാർക്കറ്റ് റിസർച്ച് ഏജൻസിയാണ് MOTN വോട്ടെടുപ്പ് നടത്തിയത്. ഈ വോട്ടെടുപ്പ് പരമ്പരാഗത മുഖാമുഖ അഭിമുഖം രീതി ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്. എന്നാല്‍ ഇത്തവണ കോവിഡ് മഹാമാരി സാഹചര്യം മൂലം ചോദ്യാവലി ഉപയോഗിച്ച് ടെലിഫോണിലൂടെയായിരുന്നു അഭിമുഖം. കേരളമടക്കം 19 സംസ്ഥാനങ്ങളിലെ 97 പാർലമെന്റ് മണ്ഡലങ്ങളിലും 194 നിയമസഭാ മണ്ഡലങ്ങളിലുമായി 12,021 പേരെ അഭിമുഖം ചെയ്താണ് സര്‍വേ ഫലം തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button