KeralaLatest NewsNews

ദുരന്തമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ: ദുബായിൽ നിന്നും വിമാനത്തിൽ കയറിയിരുന്നു

കോഴിക്കോട്: കരിപ്പൂരില്‍ അപകടമുണ്ടായ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെ കാണാനില്ലെന്ന് ബന്ധുക്കൾ. കുറ്റിപ്പുറം ചോഴിമാടത്ത് ഹംസയെയാണ് കാണാതായിരുന്നത്. ഏത് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത് സംബന്ധിച്ച്‌ ഇതുവരെയായും വിവരം ലഭിച്ചിട്ടില്ല. രാത്രി മുഴുവന്‍ കോഴിക്കോടെയും മലപ്പുറത്തെയും വിവിധ ആശുപത്രികളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതുവരെ പുറത്തുവന്ന പരിക്കേറ്റവരുടെ പട്ടികയിലൊന്നും ഹംസയുടെ പേരില്ല. എന്നാൽ ദുബായിൽ നിന്നും വിമാനത്തിൽ ഇദ്ദേഹം കയറിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇദ്ദേഹത്തെ കാണാതായ കാര്യം ജില്ലാ കലക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധു: 8907453891, 8606420020 (റഷീദ് കുറ്റിപ്പുറം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button