KeralaLatest NewsNews

കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

വയനാട് : ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില്‍ (37) നെ കമ്പളക്കാട് സിഐ എംവി പളനിയും സംഘവും അറസ്റ്റ് ചെയ്തു.

എസ്ഐ രാംജിത്ത്, സീനിയര്‍ സിപിഒ ദിലീപ് കുമാര്‍, സിപിഒ കമറുദ്ധീന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കമ്മന സെന്‍റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വൈദികനാണ് അറസ്റ്റിലായ ഫാ. ബാബു വര്‍ഗ്ഗീസ്. ഫാമിലി കൗണ്‍സിലര്‍ കൂടിയായ വൈദികന്‍ പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്ക് പരിഹരിച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി അടുപ്പം സ്ഥാപിച്ചു.

പിന്നീട് യുവതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കി. ശേഷം
യുവതി താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ അതിക്രമിച്ചു കയറിയ വൈദികന്‍ ബലാല്‍സംഗം ചെയ്തതായാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് വൈദികനെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button