KeralaLatest NewsNews

ലൈഫ് മിഷന്‍ പദ്ധയില്‍ സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങി ? ; പരിശോധിച്ച ശേഷം നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. അതേസമയം ഈ എന്ന ആരോപണത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി നടത്തിപ്പില്‍ സഹകരിക്കാനെത്തിയ റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസേഷനാണ്. അവര്‍ ഇവിടെ സഹകരിക്കാന്‍ തയ്യാറായി. അന്ന് സഹകരിപ്പിക്കാനായില്ല.

പിന്നീട് അവര്‍ മറ്റൊരു പദ്ധതിയില്‍ സഹകരിക്കാന്‍ തയ്യാറായി വന്നു. റെഡ് ക്രസന്റ് യുഎഇയുടെ ചാരിറ്റി ഓര്‍ഗനൈസഷന്‍. അവര്‍ സഹായം ചെയ്യാനായി വന്നപ്പോള്‍ അവര്‍ക്ക് സ്ഥലം കാണിച്ചുകൊടുത്തു. അതിന് ശേഷം ഉള്ളതെല്ലാം അവര്‍ നേരിട്ട് ചെയ്തതാണ്. അതില്‍ സര്‍ക്കാര്‍ ഭാഗമല്ല. അവര്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎഇയുടെ ചാരിറ്റി ഓര്‍ഡഗനൈസേഷനാണ് റെഡ് ക്രസന്റ്. അവര്‍ ഒരു പദ്ധതിക്ക് ഇവിടെ പണം ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അതില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കിയാല്‍ അത് പരിശോധിക്കാം. ആ തട്ടിപ്പ് ആ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് നടത്തുന്നതല്ലേയെന്നും ആ നിലയ്ക്ക് മനസിലാക്കേണ്ടതാണെന്നും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള മുന്‍കൈയും വേറെയാരും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button