KeralaLatest NewsNews

എം. വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

കോഴിക്കോട്: എം. വി ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്. ലോക് താന്ത്രിക് ജനതാദള്‍ (എല്‍ ജെ ഡി) നിര്‍വാഹക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. എല്‍.ഡി.എഫ് ജയിക്കുമെന്നുറപ്പുള്ള സീറ്റില്‍ എല്‍.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ശ്രേയാംസ് കുമാറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം നേരത്തേ തീരുമാനിച്ചിരുന്നു. എല്‍.ജെ.ഡി സംസ്ഥാന നേതൃത്വം സീറ്റിനായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മുഖ്യമന്ത്രി പിണറായി വിജയനെയും നേരത്തേ തന്നെ കണ്ടിരുന്നു. ശ്രേയാംസ് കുമാര്‍ വ്യാഴാഴ്ച പത്രിക നൽകും.

shortlink

Post Your Comments


Back to top button