News

മഴക്കാലത്ത് മുഖം മിനുക്കാന്‍ തൈര് കൊണ്ടുള്ള ഫേസ് പാക്കുകള്‍..

 

വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് തൈര് മുഖത്ത് ഇടുന്നത് ഗുണം ചെയ്യും. തൈര് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുകയും അതിലൂടെ വരള്‍ച്ച മാറി സ്‌കിന്‍ സോഫ്റ്റ് ആവുകയും ചെയ്യും. തൈരില്‍ ലാക്റ്റിക് ആസിഡ് ഉണ്ട്. ഇത് മൃതകോശങ്ങളെ നീക്കി ചര്‍മ്മത്തിന് പുതുജീവന്‍ ഏകും. ധാരാളം വിറ്റാമിനുകളും, മിനറലുകളും, അടങ്ങിയ തൈര് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാനും കുരുക്കളെ തടയാനും തൈര് സഹായിക്കും.

ഒരു പഴം അടിച്ചത് രണ്ട് ടീസ്പൂണ്‍ തൈരിലേക്ക് ചേര്‍ക്കാം. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ റോസ് വാട്ടര്‍ കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് ആഴ്ചയില്‍ രണ്ട് ദിവസം ചെയ്യുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും

രണ്ട് ടീസ്പൂണ്‍ തൈരിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും നാരങ്ങാനീരും ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം

രണ്ട് ടീസ്പൂണ്‍ തൈരും രണ്ട് ടീസ്പൂണ്‍ റോസ് വാട്ടറുംചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.10 മിനിറ്റിന് ശേഷം കഴുകി കളയാം

shortlink

Related Articles

Post Your Comments


Back to top button