News

ഈ ഡബ്ള്യുഎച്ച്ഓ കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി: വിമർശനവുമായി ഒമര്‍ ലുലു

ലോകം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആദ്യ കോവിഡ് വാക്‌സിൻ റഷ്യ വികസിപ്പിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ റഷ്യന്‍ വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച്‌ ലോകാരോഗ്യ സംഘടനയടക്കം ആശങ്ക രേഖപ്പെടുത്തിയിരുന്നു. തിടുക്കം കാട്ടി വാക്‌സിൻ പുറത്തിറക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നായിരുന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം ലോകാരോഗ്യ സംഘടന റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആരോപിച്ചു. ഈ ഡബ്ള്യു എച്ച് ഓ കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം ഡബ്ള്യു എച്ച് ഓ കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ എന്നും ഒമർ ലുലു ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇപ്പോള്‍ Russia വികസിപ്പിച്ച കോവിഡ് വാക്‌സിന് എതിരേ WHO സംസാരിച്ച്‌ തുടങ്ങി കോടാനു കോടി രൂപയുടെ കച്ചവടമാണ് ഈ വാക്‌സിന്‍ മൂലം നടക്കാന്‍ പോവുന്നത്. ചിലപ്പോള്‍ സത്യസന്ധമാവാം അല്ലെങ്കില്‍ തങ്ങളുടെ ഇഷ്ട രാജ്യത്തിന്റെ വാക്‌സിന് വേണ്ടിയാവാം WHO റഷ്യന്‍ വാക്‌സിന് എതിരേ തിരിയുന്നത്. പക്ഷേ എന്റെ സംശയം ഇതാണ് ‘ഈ WHO കോവിഡിന്റെ തുടക്ക സമയത്ത് എവിടെ പോയി, ഇങ്ങനെ ഒരു വൈറസ് പടരുന്ന കാര്യം WHO കറക്ടായി എല്ലാ രാജ്യങ്ങളെയും ഇന്‍ഫോമ് ചെയ്തിരുന്നെങ്കില്‍ ഇത്ര ഭീകര അവസ്ഥ വരുമായിരുന്നോ ?

shortlink

Post Your Comments


Back to top button