News

ഷൈന്‍ ഹൈക്കിന് തീവ്രവാദികളുമായി അടുപ്പം.. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറിനും വിവരം നല്‍കി.. എന്നിട്ടും ചീഫ് പ്രൊട്ടോകോള്‍ ഓഫീസറാക്കി… സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയ്ക്ക് പങ്കുന്നുണ്ടെന്ന് ഇതില്‍ മേലെ തെളിയാനില്ലല്ലോ… ബിജെപി നേതാവ് അഡ്വ.സുരേഷിന്റെ കുറിപ്പ്

ഷൈന്‍ ഹൈക്കിന് തീവ്രവാദികളുമായി അടുപ്പം.. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാറിനും വിവരം നല്‍കി.. എന്നിട്ടും ചീഫ് പ്രൊട്ടോകോള്‍ ഓഫീസറാക്കി… സ്വര്‍ണക്കടത്തിന് മുഖ്യമന്ത്രിയ്ക്ക് പങ്കുന്നുണ്ടെന്ന് ഇതില്‍ മേലെ തെളിയാനില്ലല്ലോ… ബിജെപി നേതാവ് അഡ്വ.സുരേഷിന്റെ കുറിപ്പ് .

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍. ഹൈക്ക് രാജ്യസുരക്ഷക്ക് ഭീഷണിയാണന്നും, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സന്ദര്‍ശനവിവരം തീവ്രവാദികള്‍ക്ക് ചോര്‍ത്തി കൊടുക്കും എന്ന് കാണിച്ച് കേരള ചീഫ് സെക്രട്ടറിക്കും ,(23.3.2018 & 10.7.2018) അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ജിക്കും (10.8.2018)BJP തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്ന ഞാന്‍ പരാതി നല്‍കി.
അന്വേഷിച്ചു , തുടര്‍ന്ന് അയാളെ SPO സ്ഥാനത്തു നിന്ന് മാറ്റി.

എന്നാല്‍ സഖാവ് ഷൈന്‍ ഹൈക്ക് എന്ന സ്വപ്നയുടെ ദാസന്‍ എങ്ങനെ അതുക്കുംമീതെ ജോയിന്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസറായി ? ഷൈന്‍ A ഹക്ക് മാറിയശേഷം UAE കൗണ്‍സിലേറ്റിലെ ബഗേജിന്റെ മുദ്രപതിപ്പിക്കല്‍ എന്തുകൊണ്ട് പുതിയ SPO യുടെ അടുത്ത് വന്നില്ല? സ.ഷൈന്‍ ഹൈക്ക് മുകളിലിരുന്ന് എല്ലാ കള്ളക്കടത്തും ഒപ്പിട്ട് വിട്ടതു കൊണ്ടല്ലേ ? മുഖ്യമന്ത്രി അറിയാതെ അദ്ദേഹം നേതൃത്വം നല്‍കുന്ന പൊതുഭരണവകുപ്പിലെ സീക്രട്ട് സെക്ഷനില്‍ ഇതൊക്കെ നടക്കുമോ?

മുഖ്യമന്ത്രി അല്ലേ കള്ളക്കടത്തുകാരിയെ തന്റെ ഭാര്യയോടൊപ്പം ഔദ്യോഗിക പ്രതിനിധിയായി വിദേശത്ത് കൊണ്ടുപോയത് ? പട്ടിണിപ്പാവങ്ങളുടെ സ്വപ്ന പദ്ധതി കള്ളക്കടത്തുകാരി സ്വപ്നയുടെ പദ്ധതിയാക്കിയത് മുഖ്യമന്ത്രി ഒപ്പിട്ട കരാറല്ലേ ?

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button