KeralaLatest NewsNews

ജനപ്രിയ ഗാനങ്ങൾ സൃഷ്ടിച്ച കവി; ചുനക്കരയുടെ മരണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മലയാള ചലച്ചിത്ര പിന്നണി ഗാന ശാഖയ്ക്ക് നിരവധി ജനപ്രിയ ഗാനങ്ങൾ സമ്മാനിച്ച കവിയാണ് ചുനക്കര രാമൻകുട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മലയാളി എന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന നല്ല ഗാനങ്ങൾ അദ്ദേഹം രചിച്ചു. ഒരു കാലത്ത് പ്രൊഫഷണൽ നാടക രംഗത്ത് ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ചുനക്കര നിറഞ്ഞുനിന്നു. ചുനക്കര രാമൻക്കുട്ടിയുടെ വേർപാട് വേദന സൃഷ്ടിക്കുന്നതാണ്. ജനപ്രിയമായ നിരവധി ഗാനങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ ഓർമ്മയിൽ എന്നമുണ്ടാകും. അദ്ദേഹത്തിൻ്റെ വേർപാടിലുള്ള ദു:ഖവും അനുശോചനവും അറിയിക്കുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button