KeralaLatest NewsNews

അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂ; മാദ്ധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നു : സി.പി.ഐ

തിരുവനന്തപുരം : മാധ്യമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സി.പി.എം സൈബര്‍ ആക്രമണങ്ങൾക്കെതിരെ  വിമർശനവുമായി  സിപിഐ. സമൂഹമാധ്യമങ്ങളിലൂടെ അണികള്‍ നല്‍കുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കള്‍ ചാനലുകളില്‍ ആയുദ്ധമാക്കുന്നത് ദോഷകരമാണ്. അണികള്‍ മാത്രമല്ല, നേതൃത്വം തന്നെ നിലവാരം വിട്ട് തരംതാഴുന്ന സ്ഥിതിയിലേക്ക് പോകുന്നത് രാഷ്ട്രീയ ജീര്‍ണതയായേ സമൂഹം വിലയിരുത്തൂവെന്നും, മാദ്ധ്യമങ്ങളും സംവാദകരും മാന്യതമറക്കുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെ സിപിഐ പറയുന്നു.

അനിഷ്‌ടം തോന്നിയാല്‍ അവരെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുകയോ ആരോപണങ്ങളുന്നയിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വിമര്‍ശനങ്ങള്‍ക്ക് പാത്രമായവരാകട്ടെ അതിലേക്ക് നയിച്ച സാഹചര്യത്തില്‍ തന്റെ പങ്ക് എന്താണെന്ന് പിന്തിരിഞ്ഞ് അന്വേഷിക്കുന്നില്ല. വിമര്‍ശിക്കുന്നവരുടെ തായ്‌വേര് അന്വേഷിക്കുന്നതില്‍ രസംകൊള്ളുന്ന നേതൃത്വങ്ങളും അണികളും തങ്ങളുടെ അടിമണ്ണിളകിപ്പോകുന്നതിനേ അത് ഉപകരിക്കൂ എന്ന് ചിന്തിക്കുന്നുമില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലം മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ നയങ്ങളുടെയും തത്വങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞോ എതിര്‍ത്തോ സ്വാര്‍ത്ഥതകൊണ്ടോ രാഷ്ട്രീയനിറം മാറുകയും ഭിന്നാഭിപ്രായത്തെ ഏകോപിപ്പിച്ച്‌ പുതിയ സംവിധാനങ്ങളൊരുക്കുകയും ചെയ്യുന്നതെല്ലാം തുടരുകയാണ്. അത് ചികഞ്ഞുപോകുന്നതൊന്നും ഇന്നിന്റെ അജണ്ടയേയല്ലെന്ന് തിരിച്ചറിയുണമെന്നു സിപിഐ വ്യക്തമാക്കുന്നു.

ചാനല്‍ ചര്‍ച്ചകളിലെ പരദൂഷണവിശേഷങ്ങള്‍ വലിയ വിവാദങ്ങളിലേക്കും കൂടുതല്‍ തര്‍ക്കങ്ങളിലേക്കും എത്തിക്കുന്ന ഇടനാഴിയായി സമൂഹ മാധ്യമങ്ങൾ ഇന്ന് മാറിയിരിക്കുന്നു. അരമണിക്കൂറിലും ഒരുമണിക്കൂറിലും ഒതുങ്ങിപ്പോകുന്ന ആനുകാലിക വിഷയങ്ങളിലെ തര്‍ക്കങ്ങളെ സമൂഹത്തിന്റെ മുന്നിലേയ്ക്കെറിഞ്ഞുകൊടുക്കുന്നത് സൈബര്‍ കുറ്റകൃത്യമാണെന്ന് പറയുന്നില്ല, പകരം അതിന്റെ പേരില്‍ പക്ഷം ചേര്‍ന്ന് അതിരുകടന്ന പദപ്രയോഗങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയ നേതൃത്വങ്ങളെയും അപഹാസ്യരാക്കപ്പെടുന്നത് നിയന്ത്രിക്കപ്പെടണമെന്നാണ് സി.പി.ഐ പറയുന്നത്.

രാജ്യത്തിന്റെ പൊതുസ്ഥിതി ചൂണ്ടിക്കാട്ടിയാല്‍ ആര്‍.എ.സ്‌എസ്-ബി.ജെ.പി അനുകൂല അക്കൗണ്ടുകളില്‍ നിന്ന് പുറംതള്ളപ്പെടുന്ന കമന്റുകളും അതിനെ നേരിടുന്ന ശൈലിയും നിരീക്ഷിക്കപ്പെടേണ്ടതാണ്. കോണ്‍ഗ്രസിന്റെ നിയമസഭാസാമാജികര്‍ പോലും തങ്ങള്‍ക്ക് തല്പരരല്ലാത്ത സ്ത്രീകള്‍ക്കെതിരെയും അഭിപ്രായങ്ങള്‍ക്കെതിരെയും നടത്തിയ അശ്ലീല പദപ്രയോഗങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടതാണെന്നും സി.പി.ഐ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button