COVID 19Latest NewsNews

കോവിഡ് ബാധിച്ചാല്‍ പുറത്തുവരാന്‍ 8-10 ദിവസങ്ങള്‍ എടുക്കുമെന്ന് പഠനം

ഒരാളെ കോവിഡ് ബാധിച്ചാല്‍ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങാന്‍ നാലു മുതല്‍ അഞ്ച് വരെ ദിവസം വരെ എടുക്കുമെന്നായിരുന്നു ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പുറത്തു വരാന്‍ എട്ട് മുതല്‍ 10 വരെ ദിവസങ്ങളെടുക്കാമെന്ന് പുതിയ ഗവേഷണ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

കോവിഡ് ആദ്യം കണ്ടെത്തിയ വുഹാനിലെ താമസക്കാരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ആയിരത്തിലധികം രോഗികളെയാണ് പഠന വിധേയമാക്കിയത്. ചില രോഗികള്‍ക്ക് 7.75 ദിവസത്തില്‍ ലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ ഏതാണ് 10 ശതമാനത്തിന് അടുത്ത് രോഗികള്‍ക്ക് അതിന് 14.28 ദിവസങ്ങളെടുത്തു.

കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസമാണ് നിലവില്‍ ക്വാറന്റീന്‍ നിര്‍ദ്ദേശിക്കുന്നത്. ഈ ക്വാറന്റീന്‍ കാലഘട്ടം ശരീരത്തിലെ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ കാലഘട്ടമാണ്. ഈ സമയത്ത് വൈറസ് ശരീരത്തില്‍ അപകടകരമായ തോതില്‍ വളരാമെന്നും പഠനം പറയുന്നു.

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതിനു ശേഷമാണ് മറ്റു വൈറസുകള്‍ രോഗം പടര്‍ത്താറുള്ളത്. എന്നാല്‍ കോവിഡ് വൈറസിന്റെ കാര്യത്തില്‍ ലക്ഷണങ്ങളില്ലാതെ തന്നെ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യതകളുണ്ട്. അതിനാല്‍ രോഗ സാധ്യതയുള്ളവരെ കാലേക്കൂട്ടി ഐസലേറ്റ് ചെയ്യുക മാത്രമാണു മാര്‍ഗമെന്ന് പഠനം അടിവരയിടുന്നു.

അതേ സമയം 2 മുതല്‍ 14 വരെ ദിവസത്തിനുള്ളില്‍ കോവിഡ് രോഗികള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങാമെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. രോഗലക്ഷണമുള്ള കോവിഡ് രോഗികളില്‍ 97.5 ശതമാനവും 11.5 ദിവസത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാക്കുമെന്ന് അമേരിക്കയില്‍ നടന്ന മറ്റൊരു പഠനം ചൂണ്ടിക്കാണിക്കുന്നു. ഇവരുടെ അഭിപ്രായത്തില്‍ ശരാശരി ഇന്‍ക്യുബേഷന്‍ കാലഘട്ടം 5.1 ദിവസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button