COVID 19Latest NewsNewsIndia

അൺലോക്ക് മൂന്നാം ഘട്ടം, ആഗസ്റ്റ് 16 മുതൽ അന്തർജില്ലാ യാത്രകൾക്കുള്ള അനുമതി നൽകി ആസ്സാം സർക്കാർ

കണ്ടൈൻമെൻറ് സോണുകൾക്ക് യാതൊരു ഇളവും ഇല്ല

ഗ്വാഹാട്ടി,കൊറോണ വൈറസ് നിയമനടപടികൾക്ക് അൽപ്പം ആശ്വാസമേകി ആസാം സർക്കാർ,അൺലോക്ക് മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ടു ഇന്നു പുതിയ മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി.കോവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് അന്തർ ജില്ലാ യാത്രകൾക്ക് ആഗസ്റ്റ് 16 മുതൽ അനുമതി.ശനി,ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 9.30 വരെ യാത്ര അനുമതി.
അന്തർ ജില്ലാ യാത്രകളിൽ വാഹനത്തിൽ സഞ്ചരിക്കുന്നവർ 50 ശതമാനം മാത്രം ആയിരിക്കണം.കൂടാതെ കണ്ടൈൻമെൻറ് സോണുകൾക്ക് യാതൊരു ഇളവും ഇല്ല പഴയപോലെ തന്നെ ലോക്ക് ഡൗൺ തുടരും.

രാവിലെ 5 മുതൽ രാത്രി 9 വരെ കടകൾക്ക് തുറന്നു പ്രവർത്തിക്കാം, മറ്റു കച്ചവടങ്ങൾക്കും അനുമതി,സിറ്റി ബസുകൾക്കും മറ്റു സഞ്ചാര വാഹനങ്ങൾക്കും 50 ശതമാനം ആൾക്കാരെ ഉൾക്കൊളിച്ചു യാത്ര നടത്തം.
രാഷ്ട്രീയ ,സാമൂഹിക ,കായിക ,സിനിമ ,സീരിയൽ മേഖലകൾക്ക് അവരുടെ പരിപാടികളിൽ 50 ശതമാനം ആളുകളെ ഉൾകൊള്ളിച്ചു നടത്താം.സിനിമ തീയേറ്ററുകൾ,ഓഡിറ്റോറിയം,തുടങ്ങിയവ അടഞ്ഞു തന്നെ കിടക്കും.
മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാൽ 1000 രൂപ ആകും പിഴ.65 വയസ്സിനു മുകളിൽ ഉള്ളവരും കുട്ടികളും പുറത്തിറങ്ങാൻ പാടില്ല.

shortlink

Post Your Comments


Back to top button