KeralaLatest NewsNews

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയത് 200 പൊലീസുകാര്‍,മണിക്കൂറുകളോളം കാത്തുനിന്ന് പൊതു ജനങ്ങളും

ഒരു മണിക്കൂറോളമാണ് പൊലീസ് പൊതുവാഹന ഗതാഗതം തടഞ്ഞത്.

മൂന്നാര്‍,രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലിനിരയായ കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കിയത് 200 പൊലീസുകാര്‍. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും വാഹന വ്യൂഹം കടന്നുപോയ വഴികളില്‍ ഒരു മണിക്കൂറോളമാണ് പൊലീസ് പൊതുവാഹന ഗതാഗതം തടഞ്ഞത്.

അഞ്ചാംമൈല്‍ പെട്ടിമുടി പാതയില്‍ ഗതാഗതം രാവിലെ മുതല്‍ നിരോധിച്ചിരുന്നു.ആനച്ചാല്‍ മുതല്‍ അഞ്ചാംമൈല്‍ വരെയാണ് 200 പൊലീസുകാരെ വിനിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പസ്വാമിയും അഡിഷണല്‍ എസ്‌.പി സുരേഷ്‌കുമാറും മൂന്നാറിലെ നിയന്ത്രണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഇന്നലെ രാവിലെ 9.30ന് ഹെലികോപ്ടറില്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാനൊപ്പമാണ് മുഖ്യമന്ത്രി ആനച്ചാലില്‍ എത്തിയത്. തുടര്‍ന്ന് കാറില്‍ 11 മണിയോടെ പെട്ടിമുടിയിലുമെത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എം എം മണി, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കളുടെ ആവലാതികള്‍ കേട്ടു. അര മണിക്കൂറോളം സ്ഥലത്ത് ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button