Latest NewsKeralaNews

കോവിഡ് വ്യാപനം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പത്ത് മിനിറ്റായി വെട്ടിച്ചുരുക്കി

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ വെട്ടിച്ചുരുക്കി. നേരത്തെ അര മണിക്കൂര്‍ നിശ്ചയിച്ചിരുന്ന പരിപാടി പത്ത് മിനിറ്റായിട്ടാണ്  ചുരുക്കിയത്. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും പോലീസുകാരുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം രണ്ടോ മൂന്നോ മിനിറ്റിൽ ചുരുക്കുവാനും തീരുമാനമുണ്ട്.

രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സറ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തുന്നതോടെയാണ് ചടങ്ങുകള്‍ തുടങ്ങുക. ഇത്തവണ പൊതുജനങ്ങള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ അനുമതിയില്ല. കുട്ടികളെയും മുതിര്‍ന്ന പൗരന്മാരെയും ചടങ്ങില്‍ ഒരു കാരണത്താലും പ്രവേശിപ്പിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു. “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരരെന്നനിലയില്‍ ജനാധിപത്യത്തിന്റെ ഏറ്റവും ഉദാത്തമാതൃക കാട്ടേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോടുള്ള കടപ്പാട് ഉന്നതമായ പൗരബോധത്തിലൂടെ സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ട് നിറവേറ്റാം. രാഷ്ട്രപുരോഗതിക്കായി സംഭാവനചെയ്യാന്‍ എല്ലാ ജനങ്ങളെയും ശാക്തീകരിച്ചുകൊണ്ട് സ്വാശ്രയഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാം” – ഗവര്‍ണര്‍ ആശംസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button