COVID 19KeralaLatest NewsNews

തടവുകാര്‍ക്ക് കൊവിഡ്: പൂജപ്പുരയിലെ ജയില്‍ ആസ്ഥാനം അടച്ചിട്ടു

ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു.

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിരവധി തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയില്‍ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ശുചീകരണത്തിനായി എത്തിയ രണ്ടു തടവുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും പരിശോധന നടത്താനാണ് തീരുമാനമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചു. രണ്ട് ദിവസത്തിനിടെ നടന്ന പരിശോധനയില്‍ നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മുഴുവന്‍ തടവുകാര്‍ക്കും പരിശോധന നടത്താനാണ് തീരുമാനം

shortlink

Post Your Comments


Back to top button