Latest NewsNewsIndia

വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ട്, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ ശ​ക്തി ലോ​കം ക​ണ്ടു. : പ്ര​ധാ​ന​മ​ന്ത്രി

ന്യൂ ഡൽഹി : 74-ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്ക​വെ കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലെ ക​ട​ന്നു​ക​യ​റ്റ​ത്തി​ൽ ചൈ​ന​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​ത്തെ ഇ​ന്ത്യ എ​ന്നും എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും, ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ ശ​ക്തി ലോ​കം ക​ണ്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീ​ക​ര​വാ​ദ​വും വെ​ട്ടി​പ്പി​ടി​ക്ക​ൽ ന​യ​വും ഒ​രേ പോ​ലെ നേ​രി​ടും. അ​തി​ര്‍​ത്തി​യി​ലെ പ്ര​കോ​പ​ന​ത്തി​ന് അ​തേ നാ​ണ​യ​ത്തി​ല്‍ രാ​ജ്യം മ​റു​പ​ടി ന​ൽ​കി. ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​രം ചോ​ദ്യം ചെ​യ്യാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ന്ന​താ​യും അറിയിച്ചു. ജ​മ്മു കാ​ഷ്മീ​രി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​യം​പ​ര്യാ​പ്ത​ത ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള വെ​ല്ലി​വി​ളി​ക​ൾ മ​റി​ക​ട​ക്കും,​ ആ സ്വ​പ്നം രാ​ജ്യം സാ​ക്ഷാ​ത്ക​രി​ക്കും. ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് 130 കോ​ടി ജ​ന​ങ്ങ​ളു​ടെ മ​ന്ത്ര​മാ​ണ്. ത​ദ്ദേ​ശീ​യ ഉ​ത്പ​ന്ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നേ​രി​ട്ടു​ള്ള വി​ദേ​ശ​നി​ക്ഷേ​പ​ത്തി​ൽ ഇ​ന്ത്യ എ​ല്ലാ റെക്കോ​ർ‌​ഡു​ക​ളും മ​റി​ക​ട​ന്നു. സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നു​മാ​ണ് സ​ർ​ക്കാ​ർ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ലോ​ക​മാ​കെ ഒ​രു കു​ടും​ബ​മാ​ണെ​ന്നാ​ണ് ഇ​ന്ത്യ എ​ന്നും വി​ശ്വാ​സി​ച്ചി​ട്ടു​ള്ള​ത്. മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ൾ​ക്കും അ​തി​ൽ നി​ർ​ണാ​യ​ക സ്ഥാ​ന​മു​ണ്ട്. ഒ​രു കാ​ല​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷ ന​മു​ക്ക് ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഇ​ന്ത്യ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഭ​ക്ഷ​ണം ക​യ​റ്റു​മ​തി ചെ​യ്യു​ന്നു. മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ​യോ​ടൊ​പ്പം മെ​യ്ക്ക് ഫോ​ർ വേ​ൾ​ഡും വേണം.

രാ​ജ്യ​ത്ത് സൈ​ബ​ർ സു​ര​ക്ഷാ ന​യം ഉ​ട​ൻ ന​ട​പ്പാ​ക്കും. ആ​റു ല​ക്ഷം ഗ്രാ​മ​ങ്ങ​ളി​ൽ ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ എ​ത്തി​ക്കും. ആ​യി​രം ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂർത്തിയാക്കും. അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം നടപ്പാക്കുവാൻ പു​തി​യ പ​ദ്ധ​തി ത​യാ​റാ​ക്കും. 110 കോ​ടി ല​ക്ഷം രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കുവാൻ ലക്ഷ്യമിടുന്നത്. 7000 പ​ദ്ധ​തി​ക​ൾ ഇ​തി​ന് കീ​ഴി​ൽ ക​ണ്ടെ​ത്തി. ര​ണ്ടു കോ​ടി വീ​ടു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ച്ചു. ആ​ത്മ​നി​ർ​ഭ​റി​ന് നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​കും. ആ​ഗോ​ള കി​ട​മ​ത്സ​ര​ത്തി​ൽ ഈ ​വെ​ല്ലു​വി​ളി​ക​ളെ അം​ഗീ​ക​രി​ക്കു​ന്നുവെന്നും. എ​ന്നാ​ൽ ല​ക്ഷം വെ​ല്ലു​വി​ളി​ക​ൾ​ക്ക് കോ​ടി പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ക​രു​ത്ത് ഇ​ന്ത്യ​ക്കു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രാ​വി​ലെ 7.30നു തന്നെ പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. നിശ്ചയിച്ച സമയത്തു തന്നെ എത്തിയ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്ഘ​ട്ടി​ൽ രാ​ഷ്ട്ര​പി​താ​വി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പി​ച്ച ശേ​ഷ​മാ​ണ് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ശേ​ഷം സൈ​ന്യം ന​ൽ​കി​യ ദേ​ശീ​യ അ​ഭി​വാ​ദ്യ​വും അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. മേ​ജ​ർ സൂ​ര്യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദേ​ശീ​യ അ​ഭി​വാ​ദ്യം ന​ൽ​കി​യ​ത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് കേന്ദ്രമന്ത്രിമാര്‍, ജഡ്‌ജിമാര്‍, ഉന്നതോദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരടക്കം നാലായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. ഡോക്ടര്‍മാരും, നേഴ്‌സുമാരും ശുചീകരണ തൊഴിലാളികളും ഉള്‍പ്പെടുന്ന കോവിഡ് പോരാളികളെയും അസുഖം ഭേദമായ ചിലരെയും ക്ഷണിച്ചിരുന്നു.

ചെങ്കോട്ടയുടെ ലാഹോറി ഗേറ്റിൽ ആറട് അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. . നൂറിൽ താഴെ പേർക്കുള്ള കസേര മാത്രമേ പ്രധാന വേദിയിൽ ഉണ്ടാകു. ചടങ്ങ് കാണാൻ എതിർവശത്ത് അഞ്ഞൂറിലധികം പേർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നു. സ്കൂൾ കുട്ടികൾക്കു പകരം എൻസിസി കേഡറ്റുകളാകും ഇത്തവണ പരേഡിനെത്തിയത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button