COVID 19Latest NewsNewsInternational

കോവിഡ് വാക്‌സിന്റെ ഉത്പാദനം റഷ്യ ആരംഭിച്ചതായി റിപ്പോര്‍ട്ട്

കോവിഡ് -19 നായി റഷ്യ പുതിയ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. മോസ്‌കോയിലെ ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണ വൈറസ് ഉല്‍പാദിപ്പിക്കുന്ന ആദ്യ വാക്‌സിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചു.

അതേസമയം കോവിഡ് വാക്‌സിനെതിരെ ഉയര്‍ന്നു വരുന്ന അതിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്നും റഷ്യ പറഞ്ഞു. ലോകത്തെ ആദ്യത്തെ കോവിഡ് -19 വാക്സിന്‍ രാജ്യം രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമേലിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച വാക്സിനാണ് റഷ്യ രജിസ്റ്റര്‍ ചെയ്തതായി അറിയിച്ചത്. തന്റെ മകള്‍ക്ക് വാക്സിന്‍ നല്‍കിയതായും പൂചിന്‍ വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യം വാക്സിന്‍ ഉത്പാദനം ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ ബുധനാഴ്ച അറിയിച്ചു.

അതേസമയം പുതിയ കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഈ മാസം അവസാനത്തോടെ ലഭ്യമാകുമെന്ന് റഷ്യ പറയുമ്പോള്‍ സ്വമേധയാ വാക്സിനേഷന്‍ നല്‍കേണ്ടവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും ത്വരിതഗതിയിലുള്ള അംഗീകാരവും കാരണം രാജ്യത്തെ മൂവായിരത്തിലധികം മെഡിക്കല്‍ പ്രൊഫഷണലുകളുടെ ഒരു സര്‍വേയില്‍ ഡോക്ടര്‍മാര്‍ ഇതില്‍ സംതൃപ്തരല്ല എന്നാണ് കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button