KeralaLatest NewsNews

അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം : ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി. ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കര്‍ണാടകത്തിലേക്ക് സര്‍വീസ് നടത്തുന്നത്.

ഈ സര്‍വീസുകളില്‍ 10% അധിക നിരക്ക് അടക്കം എന്‍ഡ് ടു എന്‍ഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകള്‍ നല്‍കുക. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വഴി 15 മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സര്‍വീസ്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button