Latest NewsNewsCarsAutomobile

ആകാംഷ നിറഞ്ഞ കാത്തിരിപ്പുകൾക്ക്, ഒടുവിൽ അവസാനം; രൂപത്തിലും, ഭാവത്തിലും അടിമുടി മാറ്റവുമായി കരുത്തനായ പുതിയ ഥാറിനെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര

ആകാംഷ നിറഞ്ഞ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട്, രൂപത്തിലും, ഭാവത്തിലും അടിമുടി മാറ്റത്തോടെ കരുത്തനായ 2020 മോഡൽ ഥാര്‍ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. പഴയ മോഡലിൽ നിന്നും രൂപകൽപ്പനയിൽ നിരവധി മാറ്റങ്ങൾ 2020 ഥാറിൽ പ്രകടമാണ്. കാഴ്ച്ചയിൽ ജീപ്പ് വ്രാങ്‌ലറുമായി സാമ്യം തോന്നാമെങ്കിലും, വ്യത്യാസങ്ങൾ നിരവധിയുണ്ട്. മുൻ മോഡലിനേക്കാൾ കൂടുതല്‍ ആധുനികവും പ്രീമിയവുമാണ് 2020 ഥാര്‍. പുതിയ ഗ്രില്ല്, ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ബമ്പറിലെ സ്‌കഫ് പ്ലേറ്റുകള്‍, പുതിയ 18 ഇഞ്ച് വീലുകള്‍, പുതിയ ടൈല്‍ലൈറ്റുകള്‍ എന്നിവ പ്രധാന സവിശേഷതകൾ.

THAR 2020

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ T-GDi എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ M-ഹോക്ക് ഡീസല്‍ എഞ്ചിനുമാണ് ഥാറിന് നിരത്തിൽ കരുത്ത് നൽകുന്നത്. പെട്രോള്‍ യൂണിറ്റ് 150 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുമ്പോള്‍ ഡീസല്‍ എഞ്ചിന്‍ 130 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നൽകിയിട്ടുണ്ട്.

THAR 2020.2

ര്‍ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളാണുള്ളത്. AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണെങ്കിൽ LX സീരീസ് കൂടുതല്‍ ടാര്‍മാക്-ഓറിയന്റഡ് പതിപ്പാണ്. റെഡ് റേജ്, മിസ്റ്റിക് കോപ്പര്‍, അക്വാമറൈന്‍, നാപോളി ബ്ലാക്ക്, റോക്കി ബീജ്, ഗാലക്‌സി ഗ്രേ എന്നിങ്ങനെ ആറ് നിറങ്ങളിൽ ലഭ്യമാകുന്ന പുതിയ ഥാര്‍ ഒക്ടബോര്‍ രണ്ട് മുതല്‍ നിരത്തിലെത്തി തുടങ്ങുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

THAR 2020.3

shortlink

Related Articles

Post Your Comments

Related Articles


Back to top button